പങ്കാളിയെ പണയംവെച്ച് ചൂതുകളി; കളിയില്‍ തോറ്റതോടെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കി ഭര്‍ത്താവ്, തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ച് ക്രൂരത
Dec 15, 2020, 09:17 IST
പാറ്റ്ന: (www.kvartha.com 15.12.2020) പങ്കാളിയെ പണയംവെച്ച് ചൂതുകളിക്കുകയും കളിയില്‍ തോറ്റതോടെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാന്‍ സുഹൃത്തുക്കള്‍ക്ക് നല്‍കി ഭര്‍ത്താവ്. ബീഹാറിലെ ഭഗല്‍പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്രതിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതായി മൊസാഹ്ദിപൂര്‍ എസ് എച്ച് ഒ രാജേഷ് കുമാര്‍ ഝാ പറഞ്ഞു. സംഭവം ഗൗരവതരമായി കാണുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യും. മറ്റ് പ്രതികള്‍ക്കായി അന്വേഷണം നടത്തിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭഗല്‍പൂര്‍ സ്വദേശിയായ സോനു ഹരിജനാണ് സ്വന്തം ഭാര്യയെ സുഹൃത്തുക്കളെ ഉപയോഗിച്ച് ബലാത്സംഗം ചെയ്തത്. ചൂതുകളിയില്‍ ഭാര്യയെ പണയംവെച്ച് കളിയ്ക്കുകയും കളിയില്‍ തോറ്റപ്പോള്‍ സുഹൃത്തുക്കളോട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു ഇയാള്‍. ബലാത്സംഗശ്രമം തടയാന്‍ ശ്രമിച്ച ഭാര്യയുടെ മുഖത്തേക്ക് ഇയാള്‍ ആസിഡ് ഒഴിച്ചതായും റിപോര്‍ടുണ്ട്. ഭാര്യയെ ശുദ്ധീകരിക്കാനാണ് താന്‍ ആസിഡ് ഒഴിച്ചതെന്നാണ് ഇയാള്‍ പറഞ്ഞത്.
പന്തയത്തിലെ വ്യവസ്ഥ പ്രകാരം ഭാര്യയെ ഒരു മാസത്തേക്ക് വിജയിച്ച സുഹൃത്തുക്കള്‍ക്ക് വിട്ടുനല്‍കണമായിരുന്നു. എന്നാല്‍ തന്റെ ഭാര്യ ഇതിനു സമ്മതിച്ചില്ലെന്നും ഇതാണ് ആക്രമണത്തിന് കാരണമെന്നും പ്രതി പറഞ്ഞു. ഒരു മാസം മുമ്പാണ് ചൂതുകളിയില്‍ തനിക്ക് പരാജയം സംഭവിച്ചതെന്നും ഇതിന്റെ ഭാഗമായി ഭാര്യയോട് തന്റെ സുഹൃത്തുക്കളോടൊപ്പം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ദ്ദേശിച്ചതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
അതേസമയം ഗുരുതരമായി പരിക്കേറ്റ യുവതിയെ ആരുമറിയാതെ വീടിനുള്ളില്‍ പൂട്ടിയിട്ട് ചികിത്സിച്ചുവരികയായിരുന്നു. പ്രതിയുടെ ചില ബന്ധുക്കള്‍ തന്നെയാണ് യുവതിയ്ക്ക് ചികിത്സകള്‍ നടത്തിയത്. ഇവിടെ നിന്നും രക്ഷപ്പെട്ട യുവതി ലോധിപൂരിലുള്ള തന്റെ സ്വന്തം വീട്ടിലെത്തി പിതാവിനോട് താന്‍ ആക്രമിക്കപ്പെട്ട വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.