Punishment | ചോകലേറ്റ് തരാമെന്ന് പ്രലോഭിപ്പിച്ച് 5 വയസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണം; യുവാവിനെ 5 പ്രാവശ്യം ഏത്തമിടീപ്പിച്ച് പറഞ്ഞയച്ചു; പഞ്ചായതിന്റെ നടപടിക്കെതിരെ പ്രതിഷേധം, വീഡിയോ

 



നേവാഡ: (www.kvartha.com) അഞ്ച് വയസുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് യുവാവിനെ ഏത്തമിടീപ്പിച്ച് പറഞ്ഞയച്ചതായി പരാതി. ബിഹാറിലെ നേവാഡ ജില്ലയിലെ കന്നൗജ് ഗ്രാമത്തിലാണ് യുവാവിനെ ചെറിയ ശിക്ഷ നല്‍കി പറഞ്ഞയച്ചത്. ജനക്കൂട്ടത്തിന് നടുവില്‍ ഇയാള്‍ക്ക് 'ശിക്ഷ' നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. 

ജനക്കൂട്ടത്തിന് നടുവില്‍ അഞ്ച് ഏത്തമിടലാണ് ഇയാള്‍ക്ക് നല്‍കിയ ശിക്ഷ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ പഞ്ചായതിന്റെ നടപടിക്കെതിരെ പലരും പ്രതിഷേധവുമായി രംഗത്തെത്തി. 

Punishment | ചോകലേറ്റ് തരാമെന്ന് പ്രലോഭിപ്പിച്ച് 5 വയസുകാരിയെ പീഡിപ്പിച്ചെന്ന ആരോപണം; യുവാവിനെ 5 പ്രാവശ്യം ഏത്തമിടീപ്പിച്ച് പറഞ്ഞയച്ചു; പഞ്ചായതിന്റെ നടപടിക്കെതിരെ പ്രതിഷേധം, വീഡിയോ


എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് പഞ്ചായത് പറയുന്നത്. ആളില്ലാത്ത സ്ഥലത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോയതിനാണ് ഇയാള്‍ക്ക് ശിക്ഷ നല്‍കിയതെന്നും ഇവര്‍ പറഞ്ഞു.

ചോകലേറ്റ് തരാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ തന്റെ കോഴി ഫാമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. വിഷയത്തില്‍ പൊലീസ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് ഗൗരവ് മംഗള പറഞ്ഞു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

Keywords:  News,National,India,Bihar,Crime,Molestation,Accused,Punishment,Police,Social-Media,Video,Child Abuse,Child,Complaint,Case, Bihar: Man accused of molesting five-year-old gets 5 Sit-Ups as punishment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia