Woman Assaulted | 9000 രൂപയ്ക്ക് 15000 പലിശ നല്‍കിയില്ലെന്ന് ആരോപിച്ച് ക്രൂരത; ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി

 


പട്‌ന: (www.kvartha.com) ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ച് മുഖത്ത് മൂത്രമൊഴിച്ച് കുടിപ്പിച്ചതായി പരാതി. ബിഹാര്‍ തലസ്ഥാനമായ പട്നയിലാണ് കൊള്ളപ്പലിശ നല്‍കിയില്ലെന്ന് ആരോപിച്ച് യുവതിയോട് ക്രൂരത കാണിച്ചത്. 9000 രൂപയ്ക്ക് 15000 പലിശ നല്‍കാത്തതിനെ തുടര്‍ന്നാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തെ കുറിച്ച് ഖുസ്റുപൂര്‍ പൊലീസ് പറയുന്നത്: പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മോഷിംപൂരിലാണ് സംഭവം നടന്നത്. പ്രമോദ് സിങ്, മകന്‍ അന്‍ഷു സിങ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത്.

ഏതാനും മാസങ്ങള്‍ക്കുമുന്‍പ് പ്രമോദ് സിങ്ങില്‍നിന്ന് ഇവര്‍ 1,500 രൂപ കടംവാങ്ങിയിരുന്നു. ഇതു പലിശ സഹിതം തിരിച്ചുനല്‍കുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ പലിശ ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. ഇത് തരാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ആള്‍കൂട്ടത്തിന് മുന്നില്‍വെച്ച് നഗ്‌നയാക്കി നടത്തിക്കുമെന്ന് പ്രമോദ് ഭീഷണിയുമായി എത്തി.

ഇതോടെ യുവതി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിക്കുകയും ചെയ്തു. പൊലീസില്‍ ഹാജരായ ശേഷം പ്രമോദ് സിങ് ഒരു സംഘവുമായി അന്നുരാത്രി തന്നെ അതിക്രമിച്ച് യുവതിയുടെ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് നഗ്‌നയാക്കി ക്രൂരമായി മര്‍ദിച്ചു. മകന്‍ അന്‍ഷു സിങ്ങിനെക്കൊണ്ട് ഇവരുടെ മുഖത്ത് മൂത്രമൊഴിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു.

അക്രമികളുടെ പിടിയില്‍നിന്നു രക്ഷപ്പെട്ട് വീട്ടിലെത്തിയ യുവതി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികള്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.

Woman Assaulted | 9000 രൂപയ്ക്ക് 15000 പലിശ നല്‍കിയില്ലെന്ന് ആരോപിച്ച് ക്രൂരത; ദളിത് യുവതിയെ നഗ്‌നയാക്കി മര്‍ദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി
 

Keywords: News, National, National-News, Crime, Crime-News, Bihar News, Dalit Woman, Assaulted, Patna News, Loan, Bihar: Dalit woman assaulted in Patna over Rs 1,500 loan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia