Probe | 'ഒരു സ്ത്രീയ്‌ക്കൊപ്പം ബാങ്കിലെത്തിയ 10 വയസുകാരന്‍ കൗണ്ടറില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഓടി രക്ഷപ്പെട്ടു'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കുട്ടി മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതം

 


പട്‌ന: (www.kvartha.com) സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ബാലന്റെ ബാങ്ക് കൊള്ള. ബിഹാറിലെ ബക്സര്‍ ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. 10 വയസുകാരന്‍ ബാങ്ക് കൊള്ളയടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തശേഷം കുട്ടി ആ പരിസരത്തുനിന്നും ഓടി രക്ഷപ്പെട്ടതായി അധികൃതര്‍ പറഞ്ഞു. 

തിങ്കളാഴ്ച ബക്സര്‍ ജില്ലയിലെ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിലായിരുന്നു സംഭവം. ഒരു സ്ത്രീയ്‌ക്കൊപ്പമാണ് കുട്ടി ബാങ്കില്‍ എത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. വിഷയത്തില്‍ കേസെടുക്കാതെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഉച്ചയ്ക്ക് 12.45 ഓടെ സഹപ്രവര്‍ത്തകനോട് സംസാരിക്കാന്‍ കാഷ്യര്‍ എഴുന്നേറ്റ തക്കം നോക്കിയായിരുന്നു കവര്‍ച. കാഷ്യര്‍ എഴുന്നേറ്റയുടന്‍, കുട്ടി കൗണ്ടറില്‍ നിന്ന് ഒരു ലക്ഷം രൂപയുമെടുത്ത് പുറത്തേക്ക് ഓടിയെന്നും സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ചീഫ് ബ്രാഞ്ച് മാനേജരാണ് അനുപ് കുമാര്‍ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ബാങ്കിന് അകത്തും പുറത്തും സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും ബ്രാഞ്ചിലെ വനിതാ അകൗണ്ട് ഉടമകളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുണ്ടെന്നും ടൗണ്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ഒ) ദിനേഷ് കുമാര്‍ മലകര്‍ അറിയിച്ചു.

Probe | 'ഒരു സ്ത്രീയ്‌ക്കൊപ്പം ബാങ്കിലെത്തിയ 10 വയസുകാരന്‍ കൗണ്ടറില്‍നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഓടി രക്ഷപ്പെട്ടു'; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; കുട്ടി മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതം



Keywords:  News, National, National-News, Crime, Crime-News, Bihar, Minor Boy, Steal, Bank, Buxar, Bihar: 10-year-old boy steals Rs 1 lakh from bank in Buxar, probe on.


 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia