Killed | 67 കാരി അടിയേറ്റ് മരിച്ചു; ജോലി കിട്ടിയിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ക്രികറ്റ് ബാറ്റുകൊണ്ട് തല്ലിക്കൊന്നതെന്ന് പരാതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഭോപാല്‍: (www.kvartha.com) ജോലി കിട്ടിയിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ക്രികറ്റ് ബാറ്റുകൊണ്ട് തല്ലിക്കൊന്നതായി പരാതി. ഭോപാലിലെ കോഹെഫിസ പ്രദേശത്തെ 67 കാരിയായ അസ്മ ഫാറൂഖ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ ഫര്‍ഹാ(32)നെ പൊലീസ് അറസ്റ്റ് ചെയ്തു.
Aster mims 04/11/2022

പൊലീസ് പറയുന്നത്: കൊല്ലപ്പെട്ട അസ്മ ഫാറൂഖ് മറ്റൊരു മകനായ അത്ഹുള്ളയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച അത്ഹുള്ള തന്റെ മാതാവിനെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയത്. 

ടെറസില്‍ നിന്ന് വീണതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചെന്നാണ് കുടുംബം വിശ്വസിച്ചത്. അങ്ങനെയായിരുന്നു പ്രതിയായ ഫര്‍ഹാന്‍ എല്ലാവരോടും പറഞ്ഞത്. എന്നാല്‍, ബുധനാഴ്ച ഫര്‍ഹാന്‍ രക്തക്കറകളുള്ള ക്രികറ്റ് ബാറ്റ് ഒളിപ്പിച്ച് വയ്ക്കുന്നത് അത്ഹുള്ള കണ്ടു. ഇത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. 

Killed | 67 കാരി അടിയേറ്റ് മരിച്ചു; ജോലി കിട്ടിയിട്ട് വിവാഹം കഴിച്ചാല്‍ മതിയെന്ന് പറഞ്ഞതിനെ തുടര്‍ന്ന് മകന്‍ ക്രികറ്റ് ബാറ്റുകൊണ്ട് തല്ലിക്കൊന്നതെന്ന് പരാതി


വിവാഹത്തിന് എതിര്‍ത്ത മാതാവിനെ താന്‍ കൊലപ്പെടുത്തിയതയാണെന്നും പൊലീസിനെ അറിയിച്ചാല്‍ സഹോദരനെയും കൊല്ലുമെന്ന് ഫര്‍ഹാന്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ അത്ഹുള്ള പൊലീസിനെ വിവരമറിയിച്ചു. പൊലീസുകാര്‍ എത്തി സാഹസികമായാണ് ഫര്‍ഹാനെ പിടികൂടി അറസ്റ്റ് ചെയ്തത്. 

പ്രതി ഫര്‍ഹാന്‍ (32) ബികോം ബിരുദധാരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്ഐ പ്രദീപ് ഗുര്‍ജാര്‍ പറഞ്ഞു.

Keywords: News,National,India,Bhoppal,Madhya pradesh,Crime,Killed,Local-News,Police, Marriage, Bhopal: Youth kills 67-year-old woman for saying no to his marriage before getting job
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia