Killed | 'പരീക്ഷയ്ക്കിടെ എറിഞ്ഞ തുണ്ടു കടലാസ് പ്രേമലേഖനമെന്ന് കരുതി 12 വയസുകാരനെ വെട്ടിക്കൊലപ്പെടുത്തി'; പ്രായപൂര്‍ത്തിയാകാത്തവരടക്കം 9 പേര് അറസ്റ്റില്‍
Oct 20, 2022, 18:46 IST
ADVERTISEMENT
പട്ന: (www.kvartha.com) പരീക്ഷയ്ക്കിടെ എറിഞ്ഞ തുണ്ടു കടലാസ് പ്രേമലേഖനമെന്ന് കരുതി 12 വയസുകാരനെ വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ്. ദയാ കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ഭോജ്പൂര് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കേസില്‍ ഒന്‍പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സഹോദരിയെ പരീക്ഷയില്‍ സഹായിക്കാനായാണ് കൊല്ലപ്പെട്ട ദയാ കുമാര്‍ സ്കൂളിലെത്തിയത്. ഇതിനിടെ പരീക്ഷ നടക്കുന്ന മുറിയിലേക്ക് സഹോദരിയ്ക്ക് നേരെ കടലാസ് കഷണം എറിയുകയായിരുന്നു. എന്നാല്‍ എറിഞ്ഞ കടലാസുകള്‍ ചെന്ന് വീണത് ഹാളിലുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയുടെ സമീപമായിരുന്നു.
ഇത് പ്രേമലേഖനമെന്ന് പെണ്‍കുട്ടി കരുതി സഹോദരങ്ങളെ അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ദയാ കുമാറിനെ മര്‍ദിക്കുകയും തട്ടിക്കൊണ്ടുകൊണ്ട് പോവുകയും ചെയ്തു. തുടര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം റെയില്‍വേ ട്രാകില്‍ ഉപേക്ഷിക്കുകയായിരുന്നു.
സംഭവം നടന്ന് നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസില്‍ അറസ്റ്റിലായവരില്‍ നാലുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

