Facebook Profile | ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിങിന്റെ ഫേസ്ബുക് പേജില്‍ പുതിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു; മണിക്കൂറുകള്‍ക്ക് മുന്‍പ് അപ്ലോഡ് ചെയ്ത പുതിയ പ്രൊഫൈല്‍ ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ക്കും ഹൈകു കവിത വിവരിച്ച് മറുപടി; വ്യാജന്‍?

 


ADVERTISEMENT


പത്തനംതിട്ട: (www.kvartha.com) സംസ്ഥാനത്തെയൊട്ടാകെ ഞെട്ടിപ്പിക്കുകയും വന്‍ ചര്‍ചയ്ക്ക് വഴി വച്ചതുമായ കൊലപാതക വാര്‍ത്തയായിരുന്നു ഇലന്തൂര്‍ ഇരട്ട നരബലി കേസ്. വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ ആദ്യഘട്ടങ്ങളില്‍ ചര്‍ചയായത് പ്രതി ഭഗവല്‍ സിങിന്റെ ഫേസ്ബുക് പോസ്റ്റുകളും ഹൈകു കവിതകളുമാണ്. 
Aster_MIMS

ഇപ്പോള്‍ ഭഗവല്‍ സിങിന്റേത് എന്ന പേരില്‍ നിന്നുള്ള ഫേസ്ബുക് പേജില്‍ നിന്ന് പുതിയ പോസ്റ്റുകളും കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഭഗവല്‍ സിങ്ങിനും ഫേസ്ബുകില്‍ വ്യാജന്‍ എന്ന തരത്തില്‍ ഇത് വീണ്ടും സംശയങ്ങള്‍ക്കും അമ്പരപ്പുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ചര്‍ചയാവുകയാണ്.

മണിക്കൂറുകള്‍ക്ക് മുന്‍പ് അപ്ലോഡ് ചെയ്ത പുതിയ പ്രൊഫൈല്‍ ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ക്കും ഫേസ്ബുക് പേജില്‍നിന്ന് മറുപടി നല്‍കുന്നുണ്ട്. അതേസമയം ഹൈകു കവിതകളുടെ അര്‍ഥം എന്താണെന്ന് ഈ അകൗണ്ടില്‍ നിന്ന് ഭഗവല്‍ സിങിന്റെ യഥാര്‍ഥ അകൗണ്ടിലെ കമന്റുകള്‍ക്കും വ്യാജന്‍ മറുപടി നല്‍കുന്നുണ്ട്.

'ഭാര്യ (ലൈല)തീ കൂട്ടുന്നു.. 
പണിക്കത്തി ഞാന്‍ ഉരക്കുന്നു..
കുനിഞ്ഞിരുന്ന് ഷാഫി..
കറിയിലേക്കും ബിരിയാണിയിലേക്കും വലിപ്പം അനുസരിച്ച് വെട്ടുന്നു'- എന്നാണ് ഒരു ഹൈകു കവിതയെ വിവരിച്ച് കമന്റിടുന്നത്. ഹൈകു കവിയായി സ്വയം വരികള്‍ സൃഷ്ടിച്ച് മരണത്തെ കുറിച്ചും നിഗൂഡതയും ഭഗവല്‍ സിങ് ഫേസ്ബുകില്‍ പങ്കുവച്ചിരുന്നു.

മൂന്ന് വരികള്‍ മാത്രമുള്ള ചെറിയ പദ്യരൂപത്തെയാണ് ഹൈകു കവിതയെന്ന് വിളിക്കുന്നത്. 'ചുരുണ്ട രൂപം, പീടികത്തിണ്ണയില്‍, മുഷിഞ്ഞ പുത' എന്നായിരുന്നു യഥാര്‍ഥ അകൗണ്ടില്‍ നിന്ന് ഭഗവല്‍ സിംഗ് ഏറ്റവും ഒടുവില്‍ ഫേസ്ബുകില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഹൈകു കവിത.

അതേസമയം, നരബലിക്കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി ബുധനാഴ്ച അവസാനിക്കും. പ്രതികളെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഒന്നാം പ്രതി ശാഫിയെയും രണ്ടാം പ്രതി ഭഗവല്‍ സിംഗിനെയും വിയ്യൂര്‍ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. എറണാകുളം ജില്ലാ ജയിലില്‍ പ്രതികള്‍ക്ക് സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Facebook Profile | ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതി ഭഗവല്‍ സിങിന്റെ ഫേസ്ബുക് പേജില്‍ പുതിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നു; മണിക്കൂറുകള്‍ക്ക് മുന്‍പ് അപ്ലോഡ് ചെയ്ത പുതിയ പ്രൊഫൈല്‍ ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍ക്കും ഹൈകു കവിത വിവരിച്ച് മറുപടി; വ്യാജന്‍?


റോസ്ലിന്റെ കൊലപാതകക്കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപെടുത്തി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ബുധനാഴ്ച തന്നെ സമര്‍പിച്ചേക്കുമെന്നാണ് സൂചന. മൂന്നാം പ്രതി ലൈലയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കാലടി പൊലീസ് കാക്കനാട് വനിത ജയിലിലെത്തിയാണ് അറസ്റ്റ് രേഖപെടുത്തിയത്.

അതേസമയം സംഭവത്തിലെ ഇരകളിലൊരാളായ പത്മയുടെ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികളില്ലെന്നാണ് കണ്ടെത്തല്‍. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയറിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ ഫോറെന്‍സിക് സംഘം ശേഖരിച്ചിരുന്നു. റോസിലിനെ കൊല്ലാന്‍ ഉപയോഗിച്ച കയര്‍ കത്തിച്ചുകളഞ്ഞതായി പ്രതികള്‍ പൊലീസിന് മുന്നില്‍ സമ്മതിച്ചിരുന്നുവെന്നാണ് വിവരം.

 

Keywords:  News,Kerala,State,Pathanamthitta,Facebook,Facebook Post,Social-Media,Top-Headlines,Case,Police,Crime,Accused,Trending, Bhagawal Singh's fake Facebook profile
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia