ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പുതിയ കാലത്തിന്റെ സാധ്യതകള്അനന്തമാണ്, തട്ടിപ്പിന്റെ കാര്യത്തിലാണെങ്കില്‍ പ്രത്യേകിച്ചും. പീഡനവാര്‍ത്തകളാല്‍ സമ്പന്നമായ കേരളത്തില്‍ ജീവിക്കുമ്പോള്‍ സൂക്ഷിക്കുക. നിങ്ങള്‍ക്കെതിരെയും ഏത് നിമിഷവും പീഡന ആരോപണങ്ങള്‍ ഉയര്‍ന്നേക്കാം. എബി ജെ ജോസിന്റെ സ്ഥാനത്ത് നാളെ നിങ്ങളാവാം. എബിയെപ്പോലെ പൊലീസിനെ സമീപിക്കാതെ അപകീര്‍ത്തി പേടിച്ച് നിങ്ങളുടെ പണവും നഷ്ടമായേക്കാം. അതുകൊണ്ട് ഇത്തരം തട്ടിപ്പുകള്‍ സൂക്ഷിക്കുക. മാനവും പണവും പോകാതെ നോക്കുക.
സമൂഹത്തില്‍ സ്ഥാനവും മാനവും പണവുമുളളവരെ ലക്ഷ്യമാക്കിയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്. പലരും മാനഹാനിയോര്‍ത്ത് പണംകൊടുത്ത് രക്ഷപ്പെടുകയാണ് പതിവ്. തനിക്കെതിരെ തട്ടിപ്പിന് ശ്രമിച്ചവര്‍ ഇതിനുമുന്‍പും ഇങ്ങനെ പണം തട്ടിയിട്ടുണ്ടാവുമെന്ന് എബി ജെ ജോസ് kvartha.comനോട് പറഞ്ഞു.
"പലപ്പോഴും ഇത്തരം കോളുകള്‍ ലഭിക്കുന്നവര്‍ പണംകൊടുക്കുന്നതായിട്ടാണ് അന്വേഷണത്തില്‍ നിന്നറിഞ്ഞത്. മാനഹാനി തന്നെയാണ് ഇവര്‍ നോക്കുന്നത്. ഇങ്ങനെയുളളവര്‍ മിക്കവരും സമൂഹത്തില്‍ നല്ല നിലയില്‍ ഉളളവരായിരിക്കും. സമൂഹത്തിന് മുന്നില്‍ പേരുദോഷമുണ്ടാവാതിരിക്കാന്‍ ചെയ്യാത്ത കുറ്റത്തിന് പണം നല്‍കുന്നു. ഇതാവട്ടെ തട്ടിപ്പുകാഞ്ഞക്ക് പ്രചോദനം നല്‍കുന്നു"എബി പറഞ്ഞു.
ഇത്തരം സംഭവങ്ങള്‍ തടയാന്‍ നിയമനടപടിയുമായി മുന്നോട്ടു പോവുകയാണിപ്പോള്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ .വിശദമായി അന്വേഷിച്ച ശേഷമേ കേസെടുക്കാന്‍ പാടുളളൂ എന്ന് ആവശ്യപ്പെട്ട് ഇവര്‍ ഉടനെ ഹൈക്കോടതിയെ സമീപിക്കും. കാരണം സ്ത്രീകളുടെ മൊഴിക്കാണ് കോടതി പ്രഥമ പരിഗണന നല്‍കുന്നത്. പരാതിക്കാരി സ്ത്രീയാവുമ്പോള്‍ ഒരുകുറ്റവും ചെയ്യാത്തവരാവും കുടുങ്ങുക.
ഇത്തരം ഭീഷണി കോളുകള്‍ വന്നാല്‍ സംസാരം പരമാവധി ദീര്‍ഘിപ്പിക്കുകയും റെക്കാര്‍ഡ് ചെയ്യുകയും ചെയ്യുക. അവരെ ഒരിക്കലും തിരിച്ചു വിളിക്കരുത്. കോളിന്റെ വിശദാംശങ്ങളുമായി പൊലീസില്‍ പരാതിപ്പെടുക. തട്ടിപ്പുകാരുടെ നാളത്തെ ഇര നിങ്ങളാവാതിരിക്കുക.
പണം തട്ടാന്‍ പീഡന ഭീഷണിനടത്തിയ ദമ്പതികള്‍ കുടുങ്ങി
പീഡന ഭീഷണിയുടെ കഥയിങ്ങനെ
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

