അശ്ലീല വീഡിയോകളും ഫോട്ടോകളും കാണുന്നവരും ഫോണിലോ ലാപ്ടോപ്പിലോ സൂക്ഷിക്കുന്നവരും കരുതിയിരിക്കുക...! നിങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 29.06.2020) അശ്ലീല വീഡിയോകളും ഫോട്ടോകളും കാണുന്നവരും ഫോണിലോ ലാപ്ടോപ്പിലോ സൂക്ഷിക്കുന്നവരും കരുതിയിരിക്കേണ്ടി വരും. നിങ്ങള്‍ പൊലീസ് നിരീക്ഷണത്തിലാണ്. വൈകാതെ നിങ്ങളുടെ വീട്ടുമുറ്റത്തേയ്ക്ക് പൊലീസെത്തും. ഒപ്പം വിവിധ അഡള്‍ട്ട് ഗ്രൂപ്പുകളില്‍ അംഗങ്ങളും ജാഗ്രതൈ...!

'ഓപ്പറേഷന് പി ഹണ്ടി'ല്‍ കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നത്. നിരീക്ഷണത്തിലുള്ളവരുടെ വാട്സാപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്.

അശ്ലീല വീഡിയോകളും ഫോട്ടോകളും കാണുന്നവരും ഫോണിലോ ലാപ്ടോപ്പിലോ സൂക്ഷിക്കുന്നവരും കരുതിയിരിക്കുക...! നിങ്ങള്‍ പൊലീസ് നിരീക്ഷണത്തില്‍

വാട്സാപ്പില്‍ നിരവധി രഹസ്യഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകള്‍ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.

കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയകളിലൂടെ ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തില്‍ സംസ്ഥാനത്ത് 250 ഓളം പേര്‍ നിരീക്ഷണത്തിലാണ്. സൈബര്‍ഡോമും ഇന്റര്‍പോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്.

ടെലഗ്രാമിലെ 'സ്വര്‍ഗത്തിലെ മാലാഖമാര്‍' പോലുള്ള ഗ്രൂപ്പുകളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി അശ്ലീല വീഡിയോകള്‍ കണ്ടെത്തി. ഇവിടെ നിന്ന് വീഡിയോകള്‍ വന്‍ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതെന്നും പൊലീസ് കണ്ടെത്തി. നിലവില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Keywords: News, Kerala, Kochi, Video, Photo, Abuse, Child Abuse, Phone Abuse, Whatsapp, Police, Crime, Beware of immoral Videos and Photos ... You are under police surveillance
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia