Killed | നിരന്തരം വഴക്ക്; മാതാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിച്ചെന്ന കേസ്; ഫിസിയോതെറപിസ്റ്റ് അറസ്റ്റില്‍
Jun 13, 2023, 10:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) നഗരത്തിലെ ഒരു വീട്ടില്‍ യുവതി സ്വന്തം അമ്മയെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി പൊലീസ് സ്റ്റേഷന് സമീപം തള്ളിയതായി റിപോര്‍ട്. മൈകോ ലേഔട് ഏരിയയില്‍ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ 39 കാരിയായ ഫിസിയോതെറപിസ്റ്റ് അറസ്റ്റില്‍.
കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത്: ബെംഗ്‌ളൂറിലെ ഫ്‌ലാറ്റില്‍ താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഫിസിയോതെറപിസ്റ്റാണ് നിരന്തരമായ വഴക്കിനെ തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയത്. ശേഷം അവര്‍ തന്നെ അമ്മയുടെ മൃതദേഹം പെട്ടിയില്‍ നിറച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുവരികയായിരുന്നു.
അമ്മയുമായുള്ള പതിവ് വഴക്കിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോടു കുറ്റസമ്മതം നടത്തി. വിവാഹിതയായ യുവതി കൃത്യം നടത്തുമ്പോള്‍ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. യുവതിയുടെ ഭര്‍ത്താവിന്റെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നു. പക്ഷേ, മുറിക്കുള്ളില്‍ വച്ച് കൊലപാതകം നടന്നതിനാല്‍ അവര്‍ അറിഞ്ഞിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, National-News, Crime, Crime-News, Bengaluru, Killed, Woman, Arrested, Mother, Police Station, Dead Body, Bengaluru: Woman arreted in murder case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

