മകള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച മരുമകനെതിരെ കേസ്

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 29.05.2020) മകള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്ന് മരുമകന്‍ ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബംഗളൂരു മറാത്തഹള്ളിയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. അന്നയ്യപ്പ(52)ക്കാണ് മരുമകന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.

അക്രമത്തില്‍ അന്നയ്യപ്പന് കഴുത്തിന് പിറകില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് മാസം മുന്‍പാണ് അന്നയ്യപ്പന്റെ മകള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ മകളുടെ ഭര്‍ത്താവ് മഞ്ചുനാഥും കുടുംബവും ആണ്‍കുട്ടിയെ ആണ് പ്രതീക്ഷിച്ചിരുന്നത്. അതിനുശേഷം തന്നോടും കുടുംബത്തോടും മോശമായി പെരുമാറുകയാണെന്ന് അന്നയ്യപ്പന്‍ പറയുന്നു.

 മകള്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി; ഭാര്യാ പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച മരുമകനെതിരെ കേസ്

ഇതിനിടെ സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് കരുതി തിങ്കളാഴ്ച രാത്രിയോടെ അന്നയ്യപ്പയും രണ്ട് മക്കളും മഞ്ചുനാഥിന്റെ വീട്ടിലേക്ക് പോയി. എന്നാല്‍ മഞ്ചുനാഥിന്റെ കുടുംബം അന്നയ്യപ്പനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും പിന്നാലെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.

സംഭവത്തില്‍ മഞ്ചുനാഥ്, പിതാവ് നാരായണപ്പ, സഹോദരന്‍ ശ്രീനിവാസ, ഇവരുടെ സുഹൃത്ത് എന്നിവര്‍ക്കെതിരെ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Keywords:  Bengaluru: Vexed with birth of girl child, man attacks father-in-law with knife, Bangalore, Local-News, News, Child, Attack, Crime, Criminal Case, Police, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia