Crime | രാത്രിയാത്രക്കാര്‍ ശ്രദ്ധിക്കുക: 'ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ ബൈക്ക് യാത്രികര്‍ മനപൂര്‍വം ഇടിച്ചു'; പിന്നീട് സംഭവിച്ചത്! ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; വീഡിയോ
Jan 29, 2023, 17:09 IST
ബെംഗ്ളുറു: (www.kvartha.com) ബൈക്കിലെത്തിയ രണ്ടുപേര്‍ കാറില്‍ ഇടിക്കുകയും ഡ്രൈവര്‍ ഇറങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കാറിനെ പിന്തുടരുകയും ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. 'ഈസ്റ്റ് ബെംഗ്ളുറു സിറ്റിസണ്‍സ് മൂവ്മെന്റ്' ആണ് ട്വിറ്ററില്‍ കാറിന്റെ ഡാഷ് ക്യാമില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.
കാര്‍ ഒരു റോഡിലൂടെ പോകുന്നതും ഒരു വളവില്‍ ബൈക്കില്‍ രണ്ട് പേര് കാറിന് നേരെ വരുന്നതും കാണാം. തുടര്‍ന്ന് ഇവര്‍ കാറിന്റെ മുന്‍വശത്ത് ബോധപൂര്‍വം കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഇരുവരും ബൈക്കില്‍ നിന്നിറങ്ങി കാറിലുണ്ടായിരുന്ന ദമ്പതികളോട് ഇറങ്ങാന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ദമ്പതികള്‍ ഇറങ്ങാന്‍ വിസമ്മതിക്കുകയും കാര്‍ പിന്നോട്ടെടുക്കുകയും ചെയ്തു. ഡ്രൈവര്‍ കാര്‍ പിന്നോട്ടെടുക്കുന്നതിനിടെ ബൈക്ക് യാത്രികര്‍ കാറിനെ പിന്തുടരുന്നതും കാണാം..
'പുലര്‍ച്ചെ മൂന്ന് മണിയോടെ സര്‍ജാപൂര്‍ റോഡില്‍ സോഫാസിന് സമീപം ഭയാനകമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ബോധപൂര്‍വം ബൈക്ക് യാത്രികര്‍ കൂട്ടിയിടിക്കുകയായിരുന്നു. ദമ്പതികള്‍ ചിക്കനായകനഹള്ളിയിലെ തങ്ങളുടെ സൊസൈറ്റിയിലെത്തുന്നതുവരെ അഞ്ച് കിലോമീറ്റര്‍ കാറിനെ പിന്തുടര്ന്നു. രാത്രിയില്‍ കാര്‍ ഡോര്‍ തുറക്കരുത്. ഡാഷ് ക്യാം ഉപയോഗിക്കുക', വീഡിയോ പോസ്റ്റ് ചെയ്ത് ഈസ്റ്റ് ബെംഗ്ളുറു സിറ്റിസണ്‍സ് മൂവ്മെന്റ് കുറിച്ചു. ബെംഗ്ളുറു സിറ്റി പൊലീസിനെയും പോസ്റ്റില്‍ ടാഗ് ചെയ്തു.
ഉടന്‍ തന്നെ ബെംഗ്ളുറു സിറ്റി പൊലീസ് ട്വീറ്റിനോട് പ്രതികരിക്കുകയും വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വിഷയം ബെല്ലന്ദുരു പൊലീസിന് കൈമാറിയതായി ബെംഗ്ളുറു സിറ്റി പൊലീസ് അറിയിച്ചു.

Horrific incident reported on Sarjapur road near Sofas & More around 3 am today. Miscreant riders collided purposefully to a couple traveling in car. They chased the car for 5km till their society in Chikkanayakanahalli. Don't open your car in night. Use dash cam. @BlrCityPolice. pic.twitter.com/4QVYtBZ67B
— Citizens Movement, East Bengaluru (@east_bengaluru) January 29, 2023
ഉടന്‍ തന്നെ ബെംഗ്ളുറു സിറ്റി പൊലീസ് ട്വീറ്റിനോട് പ്രതികരിക്കുകയും വിഷയത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വിഷയം ബെല്ലന്ദുരു പൊലീസിന് കൈമാറിയതായി ബെംഗ്ളുറു സിറ്റി പൊലീസ് അറിയിച്ചു.
Keywords: Latest-News, National, Top-Headlines, Karnataka, Bangalore, Video, Viral, Crime, Assault, Bengaluru crime: Biker crashes head-on into car driven by couple at 3 AM, video surfaces.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.