Arrest | രണ്ട് കിലോയിലധികം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയിൽ
Updated: Oct 14, 2024, 10:07 IST
Photo Credit: Facebook / Kerala Police
● എക്‌സൈസ് പരിശോധന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടന്നത്.
● പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇടുക്കി: (KVARTHA) തൊടുപുഴ വെങ്ങല്ലൂരിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 2 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. ഇസ്തം സർക്കാർ എന്നയാളെയാണ് പിടികൂടിയത്. ഇടുക്കി എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് സ്‌പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബി വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ കൈവശത്ത് നിന്ന് ഏകദേശം 2.100 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയെ ഇടുക്കി എക്‌സൈസ് ആസ്ഥാനത്ത് എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
#Idukki, #Cannabis, #DrugArrest, #ExciseDepartment, #Bengal, #KeralaNews
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.