House Wife Killed | 'അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ഭര്‍ത്താവ് വെട്ടി നുറുക്കി പുഴയിലൊഴുക്കി'; ശരീരഭാഗങ്ങള്‍ക്കായി മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ തുടരുന്നു; പ്രതി പൊലീസ് പിടിയില്‍
Jan 6, 2023, 13:45 IST
ADVERTISEMENT
കൊല്‍കത്ത: (www.kvartha.com) അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ ഭര്‍ത്താവ് വെട്ടി നുറുക്കി പുഴയിലൊഴുക്കിയതായി റിപോര്‍ട്. പശ്ചിമബംഗാള്‍ ഡാര്‍ജിലിങ് ജില്ലയിലെ സിലിഗുരിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. രേണുക ഖാത്തൂന്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് അന്‍സാറുലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൃത്യത്തെ കുറിച്ച് സിലിഗുരി പൊലീസ് പറയുന്നത്: ഡിസംബര്‍ അവസാനവാരം രേണുകയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. കാണാതായി 10 ദിവസത്തിന് ശേഷമാണ് കൊലപാതകമാണെന്ന് ചുരുളഴിഞ്ഞത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഭര്‍ത്താവ് മുഹമ്മദ് അന്‍സാറുല്‍ ഭാര്യയെ കൊന്ന് മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി മഹാനന്ദ നദിയില്‍ തള്ളിയതായി സമ്മതിക്കുകയായിരുന്നു.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഡിസംബര്‍ 24ന് അന്‍സാറുല്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം രണ്ടായി മുറിക്കുകയായിരുന്നു. എന്നാല്‍, യുവതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. ശരീരഭാഗങ്ങള്‍ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.
Keywords: News,National,India,Crime,Killed,Arrested,Arrest,Police,Dead Body,Local-News, Bengal man killed woman over suspicion of illicit affair
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

