Balabhaskar's death | ബാലഭാസ്‌കറിന്റെ മരണം: സരിത എന്ന സ്ത്രീ വിളിച്ചതില്‍ സംശയമുണ്ടെന്ന് പിതാവ്, വിളിച്ചത് താന്‍ തന്നെയെന്ന് സരിത നായര്‍
Jun 24, 2022, 15:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) അപകടത്തില്‍ മരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പിതാവ് ഉണ്ണി. സരിത എസ് നായര്‍ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടെന്നും ഇതില്‍ തനിക്ക് സംശയമുണ്ടെന്നും ഉണ്ണിയെ ഉദ്ധരിച്ച് മാതൃഭൂമി റിപോർട് ചെയ്തു. 'ഞാന്‍ സരിത എസ് നായരാണ് വിളിക്കുന്നത്. നിങ്ങള്‍ കേസ് തോറ്റുപോകും.' സിബിഐ കോടതിയുടെ വിധിക്ക് എതിരായ അപീലില്‍ ഇടപെടാമെന്നും ഈ മാസം 30-ന് പറയാനിരിക്കുന്ന വിധി പ്രതികൂലമാകുമെന്നും സരിത പറഞ്ഞതായി ഉണ്ണി പറഞ്ഞു.
'ഈ കേസ് തോല്‍ക്കുന്നത് എങ്ങനെ എന്ന് താന്‍ ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നും അവര്‍ വ്യക്തമാക്കി. കേസില്‍ സഹായിക്കാമെന്ന രീതിയില്‍ വകീലിന്റെ പേരും നമ്പറും തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ജഡ്ജി എഴുതി വെച്ചിരിക്കുന്ന വിധി ഇവര്‍ക്ക് എങ്ങനെ അറിയാമെന്നാണ് തനിക്ക് സംശയം', അദ്ദേഹം പറഞ്ഞു.
ബാലഭാസ്‌കറിന്റേത് അപകട മരണമാണ് എന്ന സിബിഐയുടെ കണ്ടെത്തല്‍ സിബിഐ കോടതി ശരിവെക്കുകയും ചെയ്ത വിധിക്കെതിരെ പിതാവ് നല്‍കിയ അപീലിന്മേലുള്ള വിധിയാണ് ഈ മാസം 30-ന് വരാനിരിക്കുന്നത്.
Keywords: Balabhaskar's death: father says Saritha called and suspected, News, Kerala, Top-Headlines, Crime, Case, Court, Appeal, Thiruvananthapuram, Phone call, CBI, Advocate, Judge, Court Order, Balabhaskar, Violinist, Saritha S Nair.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.