കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം: അമ്മയും കാമുകനും അറസ്റ്റില്‍
Feb 18, 2020, 21:11 IST
കണ്ണൂര്‍: (www.kvartha.com 18.02.2020) കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നര വയസ്സുകാരന്റെ മരണത്തിനു കാരണക്കാരിയായ കുട്ടിയുടെ അമ്മയെ കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റു ചെയതു. കുഞ്ഞിന്റെ അമ്മ ശരണ്യയെയാണ് അറസ്റ്റ് ചെയ്തത്. കാമുകനൊപ്പം ജീവിക്കാനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് ശരണ്യ പൊലീസിനോട് 15 മണിക്കുര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനിടെ സമ്മതിച്ചു.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞുമായി കടപ്പുറത്തേക്ക് പോവുകയും കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയുമായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ നിന്നും കടല്‍വെള്ളത്തിന്റെ അംശം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍ പ്രണവിന്റെയും അമ്മ ശരണ്യയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ഈ വൈരുദ്ധ്യങ്ങളാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് പിന്നിലുണ്ടായ ശക്തമായ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരണ്യയും കാമുകനും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ശരണ്യ കുറ്റം സമ്മതിച്ചു. കുട്ടിയുടെ തലയ്ക്ക് പിന്നിലടിച്ച് കൊന്ന ശേഷം കടല്‍ത്തീരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവരോടൊപ്പം കാമുകനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
Keywords: Kerala, News, Kannur, Trending, Dead Body, Murder, Murder case, Crime, Baby, Baby's death; mother arrested
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കുഞ്ഞുമായി കടപ്പുറത്തേക്ക് പോവുകയും കടല്‍ഭിത്തിയിലേക്ക് കുഞ്ഞിനെ വലിച്ചെറിയുകയുമായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ നിന്നും കടല്‍വെള്ളത്തിന്റെ അംശം കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛന്‍ പ്രണവിന്റെയും അമ്മ ശരണ്യയുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. ഈ വൈരുദ്ധ്യങ്ങളാണ് സംഭവം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്ക് പിന്നിലുണ്ടായ ശക്തമായ ക്ഷതമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്നും വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശരണ്യയും കാമുകനും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ശരണ്യ കുറ്റം സമ്മതിച്ചു. കുട്ടിയുടെ തലയ്ക്ക് പിന്നിലടിച്ച് കൊന്ന ശേഷം കടല്‍ത്തീരത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. ഇവരോടൊപ്പം കാമുകനെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.