പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; ഓടോ ഡ്രൈവര്‍ അറസ്റ്റില്‍
Oct 1, 2021, 18:27 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com 01.10.2021) അടിമാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓടോ ഡ്രൈവര്‍ അറസ്റ്റില്‍. മുകേഷ് പ്രഭു (24) ആണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ശാന്തന്‍പാറ ആനയിറങ്കലില്‍ പതിനാല് വയസുകാരി പീഡനത്തിന് ഇരയായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തോട്ടം തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിക്ക് പോയതിനെ തുടര്‍ന്ന് ലയത്തില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെയും സഹോദരനെയും ഓടോ തൊഴിലാളിയായ മുകേഷ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി. പകുതിവഴിയില്‍ എത്തിയപ്പോള്‍ മുകേഷ് പ്രഭു സഹോദരനെ ഇറക്കി വിട്ടതിനുശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തിരികെ ലയത്തില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ അന്വേഷിച്ചപ്പോള്‍ പീഡന വിവരം പുറത്ത് അറിയുകയായിരുന്നു.
വീട്ടുകാരുടെ പരാതിയില്‍ ശാന്തന്‍പാറ പൊലീസ് പ്രതിയായ ഓടോ ഡ്രൈവറെ പിടികൂടി. പോക്സോ പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.