Crime | 'ഭാര്യയെ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തി പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമം'; ഭർത്താവ് പിടിയിൽ

 
Attempted Murder in Kannur: Husband Tries to Set Wife Ablaze After Hitting Her with Auto; Arrested
Attempted Murder in Kannur: Husband Tries to Set Wife Ablaze After Hitting Her with Auto; Arrested

Photo: Arranged

● പെരളശ്ശേരി മാവിലായി കുന്നുമ്പ്രത്തെ വി.എൻ. സുനിൽ കുമാറിനെയാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. 
● ടൗൺ പോലീസ് കേസെടുത്തു.

കണ്ണൂർ: (KVARTHA) കോർപ്പറേഷൻ പരിധിയിലെ എളയാവൂരിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും മടങ്ങുകയായിരുന്ന ഭാര്യയെ റോഡരികിൽ നിന്നും ഓട്ടോയിടിച്ച് വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

പെരളശ്ശേരി മാവിലായി കുന്നുമ്പ്രത്തെ വി.എൻ. സുനിൽ കുമാറിനെയാണ് (51) കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം 6.10 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന ഭാര്യ എളയാവൂർ സൗത്തിലെ പി.വി. പ്രിയയെ എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.

ഓട്ടോറിക്ഷ കൊണ്ട് ഇടിച്ചു നിലത്ത് വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീ കൊളുത്താൻ ശ്രമിച്ചു. എന്നാൽ യുവതി ലൈറ്റർ തട്ടി മാറ്റി ഓടി രക്ഷപ്പെട്ടു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്.ഐ. ദീപ്തി വി.വി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

 

In Kannur, a husband was arrested for attempting to murder his wife by hitting her with an auto-rickshaw and then trying to set her on fire with petrol. The incident occurred near Elayavoor. The accused, V.N. Sunil Kumar, was arrested following a complaint by his wife, P.V. Priya. He has been remanded in custody.

#KannurCrime #AttemptedMurder #DomesticViolence #HusbandArrested #KeralaPolice #CrimeNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia