Remand | കണ്ണൂരിൽ എടിഎം കവർച്ചാ ശ്രമം: പ്രതി റിമാൻഡിൽ

 
The accused in the Irikkur ATM robbery attempt being taken into custody by the police.
Watermark

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● പ്രതി അസം സ്വദേശിയാണ്.
● ഇരിക്കൂറിലെ കനറാബാങ്ക് എടിഎമ്മിലാണ് കവർച്ചാ ശ്രമം നടന്നത്.
● സിസിടിവി ദൃശ്യങ്ങൾ നിർണായകമായി.

കണ്ണൂർ: (KVARTHA) ജില്ലയിലെ മലയോര പ്രദേശമായ ഇരിക്കൂർ നഗരത്തിലെ കനറാബാങ്ക് ബ്രാഞ്ച് എടിഎം കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായ പ്രതിയെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു. അസമിലെ ബെൽഗൈഗോൺ ജില്ലയിലെ സൈദുൽ ഇസ്ലാമാണ് (22) അറസ്റ്റിലായത്. ദിവസങ്ങളായി പൊലീസ് ഊർജിത അന്വേഷണം നടത്തിവരികയായിരുന്നു. 

Aster mims 04/11/2022

തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടാനായത്. ചെങ്കൽ ഖനനവുമായി ബന്ധപ്പെട്ട് കല്യാട് പെട്രോൾ പമ്പിനു മുൻപിലെ ക്വാർട്ടേഴ്സിലായിരുന്നു പ്രതിയുടെ താമസം. പേരാവൂർ ഡി.വൈ.എസ്.പി കെ.പി. പ്രമോദിൻ്റെ മേൽനോട്ടത്തിൽ ഇരിക്കൂർ സി.ഐ. രാജേഷ് ആയോടൻ, എസ്.ഐ. ഷിബു എഫ് പോൾ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

സി.പി.ഒമാരായ രാജേഷ്, പ്രഭാകരൻ, രഞ്ജിത് എന്നിവർക്ക് പുറമെ എസ്.പി. സ്ക്വാഡ് അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റൂറൽ ജില്ലാ പൊലീസ് മേധാവി അനുജ് പലിവാൽ ചോദ്യം ചെയ്തു. ഇരിക്കൂറിലും പരിസരപ്രദേശങ്ങളിലുമായി നൂറോളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയുടെ ചിത്രം ലഭിച്ചത്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് നീക്കിയത്.


An attempted ATM robbery in Irikkur, Kannur district, was foiled with the arrest of the accused, Saidul Islam from Assam. He was remanded by the court after a thorough investigation aided by CCTV footage.
#ATMRobbery #Kannur #Arrest #Crime #CCTV #Investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script