SWISS-TOWER 24/07/2023

Crime | ട്രെയിനിൽ ലൈംഗിക ആക്രമണ ശ്രമം: പ്രതി പിടിയിൽ

 
Attempted assault on train
Attempted assault on train

Representational image generated by Meta AI

● കുട്ടി പേടിച്ച് ട്രെയിൻ നിർത്തിയ ശേഷം പ്ലാറ്റ്‌ഫോമിലേക്ക് ചാടുകയായിരുന്നു.
● സംഭവത്തെ തുടർന്ന് പ്രതിയ്ക്കെതിരെ പോക്സോ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പാലക്കാട്: (KVARTHA) ട്രെയിൻ യാത്രയ്ക്കിടയിൽ 14 വയസുകാരനെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച ആൾ പോലീസിന്റെ പിടിയിലായി.

ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ ട്രെയിനിൽ തിങ്കളാഴ്ച രാവിലെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. ട്രെയിൻ ഷൊർണൂരിലേക്ക് എത്തുന്നതിനിടയിൽ പ്രതി ഉമർ എന്നയാൾ കുട്ടിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പേടിച്ച കുട്ടി ട്രെയിൻ നിർത്തിയ ഉടൻ പ്ലാറ്റ്‌ഫോമിലേക്ക് ചാടുകയായിരുന്നു.

Aster mims 04/11/2022

രക്ഷിതാക്കളും മറ്റ് യാത്രക്കാരും വിവരം തിരക്കിയപ്പോഴാണ് കുട്ടി ഇക്കാര്യം പുറത്തുപറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. യാത്രക്കാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

ഇയാൾക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി ഷൊർണൂർ പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടാമ്ബി പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

#Assault, #TrainIncident, #KeralaNews, #POCSOAct, #CrimeUpdate, #Arrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia