Allegation | 'വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ പട്ടാപ്പകല്‍ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം'; പ്രതികള്‍ പിടിയില്‍
● വായില്‍ തുണി തിരുകി കയറ്റുകയും ചെയ്തു
● മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു
● രക്ഷപ്പെട്ടത് അക്രമികളെ തള്ളിമാറ്റി
● കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
തിരുവനന്തപുരം: (KVARTHA) വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിയെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രതികള്‍ പിടിയില്‍. മംഗലപുരത്ത് ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
വീട്ടില്‍ ഒറ്റയ്ക്കായിരുന്നു പെണ്‍കുട്ടി. യുവാക്കള്‍ തൊട്ടടുത്ത് കേബിള്‍ ജോലിക്ക് എത്തിയവരാണ്. വീട്ടില്‍ ആരും ഇല്ലെന്ന് മനസ്സിലാക്കിയ ഇവര്‍ വാതില്‍ തള്ളിത്തുറന്നാണ് അകത്തു കയറിയത്. രണ്ടുപേരാണ് ഉണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കയറ്റി കെട്ടിയിട്ട് പീഡിപ്പിക്കാനാണ് ശ്രമം നടന്നത്.
ഒരാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. മറ്റേയാള്‍ പരിസരം നിരീക്ഷിച്ച് അടുത്തുനിന്നു. എന്നാല്‍ പെണ്‍കുട്ടി അക്രമികളെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ട് അയല്‍വാസികളെ വിവരം അറിയിച്ചു. മാതാപിതാക്കളും സഹോദരനും പുറത്തുപോയിരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ടു പേരെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും അറസ്റ്റ് ഞായറാഴ്ച രേഖപ്പെടുത്തും.
#KeralaCrime #AssaultAttempt #GirlEscapes #AccusedArrested #MangalapuramCrime #KeralaPolice