അങ്കമാലിയില്‍ പിതാവ് വലിച്ചെറിഞ്ഞ് വെന്റിലേറ്ററില്‍ കഴിയുന്ന കുഞ്ഞിന്റെ നിലയില്‍ പുരോഗതിയില്ല; ചികിത്സാച്ചെലവ് ഏറ്റെടുത്ത് ശിശുക്ഷേമസമിതി
Jun 21, 2020, 17:18 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 21.06.2020) അച്ഛന് ഉപദ്രവിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുന്ന അങ്കമാലിയിലെ 54 ദിവസം പ്രായമായ കുഞ്ഞിന്റെ ചികിത്സാച്ചെലവ് ശിശുക്ഷേമസമിതി ഏറ്റെടുത്തു. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞ് പൂര്‍ണമായും അബോധാവസ്ഥയില്‍ ആയിരുന്നു. കുഞ്ഞിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. എന്ത് സംഭവിക്കും എന്ന് പറയാനാകില്ലെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോക്ടര്‍ സോജന് അറിയിച്ചു.
ആശുപത്രിയില്‍ എത്തിച്ച രക്ഷിതാക്കള്‍ ആദ്യം അറിയിച്ചത് കുഞ്ഞ് കട്ടിലില്‍ നിന്ന് വീണെന്നാണ്. പിന്നീട് കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയപ്പോള്‍ കൊണ്ടതാണെന്ന് പറഞ്ഞു. കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയില്‍ തുടരുകയാണ്. തലച്ചോറിന് ചതവ് പറ്റിയിട്ടുണ്ട്. തലയില്‍ രക്തസ്രാവം ഉണ്ട്. രക്തം കട്ടപിടിച്ചു കിടക്കുന്ന അവസ്ഥയാണെന്നും ഡോക്ടര്‍ പറഞ്ഞു.
സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വനിതാ കമ്മീഷന് അംഗം ഷിജി ശിവജി പറഞ്ഞു. പെണ്‍കുഞ്ഞ് ആയതുകൊണ്ടാണ് അച്ഛന് കൊലപാതകത്തിന് ശ്രമിച്ചത്. അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.
പുലര്‍ച്ചെ കരഞ്ഞ കുഞ്ഞിനെ പിതാവ് വായുവില്‍ ഉയര്‍ത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായപ്പോള്‍ കുഞ്ഞിനെ കട്ടിലില്‍ എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംശയരോഗത്തിന് പുറമെ പെണ്‍കുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂരകൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. വാടക വീടിന്റെ കിടപ്പ് മുറിയില്‍ വച്ചാണ് പ്രതി കുഞ്ഞിനോട് ക്രൂരകൃത്യം നടത്തിയത്.
ഭാര്യയുടെ കയ്യില്‍ നിന്ന് കുഞ്ഞിനെ പിടിച്ച് വാങ്ങി കൈകൊണ്ട് രണ്ട് തവണ തലക്കടിച്ചയാള് പിന്നീട് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് അങ്കമാലി സ്വദേശി ഷൈജു തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: News, Kerala, Kochi, New Born Child, Injured, hospital, Parents, Father, Doctor, Police, Accused, Arrest, Crime, Attempt to murder newborn infant at Angamali father arrested
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.