Youth Killed | 'അട്ടപ്പാടിയില്‍ 23 കാരനെ സംഘം ചേര്‍ന്ന് മര്‍ദിച്ചുകൊലപ്പെടുത്തി'; സുഹൃത്ത് അടക്കം 5 പേര് കസ്റ്റഡിയില്‍
Jul 1, 2022, 10:01 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) അട്ടപ്പാടിയില്‍ യുവാവിനെ സംഘം ചേര്‍ന്ന് അടിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. അട്ടപ്പാടി നരസിമുക്കിലാണ് നടുക്കിയ സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദ കിഷോര്‍ (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നന്ദ കിഷോറിന്റെ സുഹൃത്ത് അടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അവശനായ നന്ദ കിഷോറിനെ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവെന്നാണ് വിവരം. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് അഗളി പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

