ഉത്സവത്തിനിടെ എസ് ഐയെയും പോലീസുകാരെയും ഓടിച്ചിട്ട് തല്ലിയ അക്രമി സംഘം പിടിയില്‍; പ്രതികളെ പിടികൂടാന്‍ സഹായിച്ചത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍
Feb 23, 2018, 12:59 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.02.2018) ഉത്സവത്തിനിടെ എസ് ഐയെയും പോലീസുകാരെയും ഓടിച്ചിട്ട് തല്ലിയ അക്രമി സംഘം പിടിയില്‍. പ്രതികളെ പിടികൂടാന്‍ സഹായിച്ചത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളെന്ന് പോലീസ്. ഇക്കഴിഞ്ഞ ബുധനാഴ്ച തിരുവല്ലം പാച്ചല്ലൂര്‍ ചുടുകാട് ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെയാണ് എസ് ഐയെയും മൂന്ന് പോലീസുകാരെയും പത്തോളം വരുന്ന അക്രമിസംഘം ആക്രമിച്ചത്.
ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് സംഘര്‍ഷം നടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എസ് ഐയും സംഘവും സംഭവസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് മദ്യപരായ സംഘം കമ്പും മറ്റും ഉപയോഗിച്ച് പോലീസുകാരെ തുരുതുരെ ആക്രമിക്കുകയായിരുന്നു.
തിരുവല്ലം എസ്.ഐ ശിവകുമാര്‍, എസ്.എ.പി യിലെ പോലീസുകാരായ ശ്യാം കുമാര്‍, വൈശാഖ്, ഷിബി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Attacks on police team; Accused arrested, Thiruvananthapuram, News, Local-News, Crime, Criminal Case, Social Network, Police, Attack, Clash, Kerala.
Keywords: Attacks on police team; Accused arrested, Thiruvananthapuram, News, Local-News, Crime, Criminal Case, Social Network, Police, Attack, Clash, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.