ഒഞ്ചിയത്ത് ആര്‍ എം പി നേതാവ് എന്‍ വേണുവിനെ അപായപ്പെടുത്താനുള്ള സി പി എം ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 12.02.2018) ഒഞ്ചിയത്ത് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണുവിനെ അപായപ്പെടുത്താന്‍ സി പി എം ക്രിമിനല്‍ നടത്തിയ അഴിഞ്ഞാട്ടത്തിനെതിരെ കേരളത്തിന്റെ ജനാധിപത്യ സമൂഹം ഇടപെടണമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ എതാനും ദിവസങ്ങളായി തുടര്‍ച്ചയായ ആക്രമണ പരമ്പരകളാണ് സി പി എം അഴിച്ചുവിട്ടത്.

സര്‍വകക്ഷി യോഗം സമാധാനം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിട്ടും സി പി എം ആക്രമണങ്ങള്‍ തുടരുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ആര്‍ എം പി നേതാക്കളായ കെ കെ ജയനേയും എ കെ ഗോപാലനേയും ആക്രമിച്ച സി പി എം ക്രിമിനല്‍ സംഘം ആര്‍ എം പി ഓഫീസ് അടിച്ചു തകര്‍ത്തു. ഓഫീസിലുണ്ടായിരുന്ന എന്‍ വേണുവിനെ അപായപ്പെടുത്താന്‍ സി പി എം നേതൃത്വം നടത്തിയ ആസൂത്രിത നീക്കമാണ് നടന്നത്.

ഒഞ്ചിയത്ത് ആര്‍ എം പി നേതാവ് എന്‍ വേണുവിനെ അപായപ്പെടുത്താനുള്ള സി പി എം ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുളള പോലീസ് സംഘമെത്തിയാണ് വേണുവിനെയുള്‍പ്പെടെ രക്ഷപ്പെടുത്തിയത്. ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിനു ശേഷം കേരളത്തിന്റെ പൊതു സമൂഹം ഒഞ്ചിയത്തേക്ക് വരികയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ടി പിയെ കൊലപ്പെടുത്തിയതിന് സമാനമായ സാഹചര്യമാണ് സി പി എം ക്രിമിനലുകള്‍ ഇപ്പോള്‍ ഒഞ്ചിയത്ത് സൃഷ്ടിക്കുന്നത്. നിരവധി ആര്‍ എം പി പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും ഓഫീസുകള്‍ക്കും നേരെ ഞായറാഴ്ച രാത്രി വൈകിയും ആക്രമണങ്ങള്‍ തുടരുകയാണ്.

ജനാധിപത്യ അവകാശങ്ങള്‍ സാധ്യമാക്കാനും സ്വതന്ത്ര പ്രവര്‍ത്തനം ഉറപ്പുവരുത്താനും കേരളത്തിന്റെ ജനാധിപത്യ സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറിയേറ്റിനു വേണ്ടി കെ കെ രമ അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Attack againt RMP Leader, Thiruvananthapuram, News, Politics, attack, Criticism, Allegation, CPM, Protesters, Crime, Criminal Case, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia