കൊച്ചിയില്‍ എഎസ്‌ഐയ്ക്ക് കുത്തേറ്റു; വാഹന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമെന്ന് റിപോര്‍ട്
Jan 5, 2022, 10:27 IST
കൊച്ചി: (www.kvartha.com 05.01.2022) ഇടപ്പള്ളിയില്‍ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. വാഹന മോഷ്ടാവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി കുത്തുകയായിരുന്നുവെന്നാണ് വിവരം. പുലര്‍ചെ ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്താണ് സംഭവം.
കളമശ്ശേരിയില്‍ നിന്ന് കവര്‍ന്ന ബൈക് പിടികൂടുന്നതിനിടെ എച് എം ടി കോളനിയിലെ ബിച്ചുവാണ് ആക്രമിച്ചതെന്നും ഇയാളെ ഓടിച്ചിട്ട് പിടികൂടിയതായും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കും. കൈത്തണ്ടയില്‍ പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.