Yogya Tiwari | ആതിഖ് അഹ് മദിന്റെയും സഹോദരന്റെയും കൊലപാതകം; 'വീടുമായി വലിയ ബന്ധം ഒന്നുമില്ല, ഇടയ്ക്ക് വന്നു പോകുമെന്ന് മാത്രം'; മകന്‍ ലഹരിക്ക് അടിമയെന്ന് പ്രതി ലവേഷ് തിവാരിയുടെ പിതാവ്
Apr 16, 2023, 12:37 IST
ലക്‌നൗ: (www.kvartha.com) വെടിയേറ്റ് മരിച്ച ഗുണ്ടാത്തലവനും യുപിയിലെ കൊടും ക്രിമിനലുകളില്‍ ഒരാളും സമാജ്വാദി പാര്‍ടി മുന്‍ എംപിയുമായിരുന്ന ആതിഖ് അഹ്മദിന്റെയും സഹോദരന്‍ അശ്‌റഫ് അഹ് മദിന്റെയും മൃതദേഹം ഞായറാഴ്ച പോസ്റ്റുമോര്‍ടം ചെയ്യും. അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമായിരിക്കും പോസ്റ്റുമോര്‍ടം നടത്തുക.
സ്വരൂപ് റാണി മെഡികല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ടം നടത്തുക. ഇതിന്റ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ആതിഖ് അഹ് മദിന്റെയും സഹോദരന്റെയും കൊലപാതകത്തിലെ മൂന്ന് പ്രതികളും പ്രയാഗ് രാജിന് പുറത്ത് നിന്നുള്ളവരാണെന്ന് പൊലീസ് പറയുന്നു.
ലവേഷ് തിവാരി ബാദാ സ്വദേശിയും, സണ്ണി കാസ് ഗഞ്ച് സ്വദേശിയും, അരുണ്‍ മൗര്യ ഹമീര്‍ പൂര്‍ സ്വദേശിയുമാണ്. മൂവരും വെള്ളിയാഴ്ചയോടെയാണ് പ്രയാഗ് രാജില്‍ എത്തിയതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, മകന്‍ ലഹരിക്ക് അടിമയെന്ന് ആതിഖ് അഹ് മദിന്റെയും സഹോദരന്റേയും കൊലപാതകക്കേസിലെ പ്രതി ലവേഷ് തിവാരിയുടെ പിതാവ് യോഗ്യ തിവാരി പറഞ്ഞു. മകന്‍ ലഹരിക്ക് അടിമയാണെന്നും വീടുമായി വലിയ ബന്ധം ഒന്നുമില്ലെന്നും ഇടയ്ക്ക് വന്നു പോകാറാണ് പതിവെന്നും നേരത്തെ ഒരു കേസില്‍ ജയിലില്‍ പോയിട്ടുണ്ടെന്നും പിതാവ് പ്രതി ലവേഷ് തിവാരിയുടെ പിതാവ് യദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണ് ആതിഖ് അഹ് മദും സഹോദരനും വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ് രാജില്‍ കനത്ത ജാഗ്രതാനിര്‍ദേശവും നല്‍കിയിരിക്കുകയാണ്. മെഡികല്‍ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി 10 മണിയോടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നുപേര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
Keywords: News, National, National-News, Crime-News, Crime, Uttar Pradesh, Lucknow, Accused, Drugs, Media, Hospital, Atiq's killers Lovelesh and Sunny were jobless, addicted to drugs, say kin.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.