സോഷ്യന്‍ മീഡിയയില്‍ വളര്‍ന്ന കുടിപ്പക; കല്ലെറിഞ്ഞ് വീഴ്ത്തി കോടാലികൊണ്ട് വെട്ടി, മൃതദേഹം മണ്ണിട്ട് മൂടി; പത്താം ക്ലാസുകാര്‍ കൂട്ടുകാരനെ ക്രൂരമായി കൊലപ്പെടുത്തിയത് മാത്രമല്ല മൃതദേഹം ഒളിപ്പിക്കാന്‍ കാട്ടിയ കൗശലവും സിനിമാക്കഥകളെ വെല്ലുന്നത്
Apr 22, 2020, 13:25 IST
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com 22.04.2020) സോഷ്യന്‍ മീഡിയയില്‍ വളര്‍ന്ന കുടിപ്പക കൊലപാതകത്തിലേക്ക് എത്തിച്ചു. പത്താം ക്ലാസുകാര്‍ കൂട്ടുകാരനെ ക്രൂരമായി കൊലപ്പെടുത്തിയത് മാത്രമല്ല മൃതദേഹം ഒളിപ്പിക്കാന്‍ കാട്ടിയ കൗശലവും സിനിമാക്കഥകളെ വെല്ലുന്നു.
കൂട്ടുകാരനോടുള്ള വൈരാഗ്യം ഒളിപ്പിച്ചുവെച്ച് സൗഹൃദം നടിച്ച് വീട്ടില്‍നിന്ന് അഖിലിനെ അങ്ങാടിക്കല്‍ സ്‌കൂളിന് സമീപമുള്ള കാടുകയറിയ പറമ്പിലെത്തിച്ചു. കല്ലെറിഞ്ഞതിനെ തുടര്‍ന്ന് താഴെവീണ അഖിലിനെ കോടാലിയെടുത്ത് വെട്ടി. മൃതദേഹം ഒളിപ്പിക്കാന്‍ കാട്ടിയതും ക്രിമിനല്‍ ബുദ്ധി. നിരപ്പായ സ്ഥലത്ത് അഖിലിനെ കമഴ്ത്തി കിടത്തിയതിനുശേഷം മണ്ണിട്ട് മൂടുകയായിരുന്നു. മണ്ണിട്ടുമൂടുന്നത് കണ്ട അയല്‍വാസികള്‍ക്ക് സംശയം തോന്നിയതിനാലാണ് ഇവര്‍ പിടിയിലായത്. പ്രതികളിലൊരാള്‍ മുമ്പ് പഠിച്ചിരുന്ന സ്‌കൂളില്‍ അച്ചടക്ക നടപടി നേരിട്ടതായി പറയുന്നു.
സ്‌കൂളിലെ കുട്ടികള്‍ മാനേജര്‍ കദളീവനം കെ ഉദയന്റെ കുടുംബവീട്ടിലാണ് മിക്കപ്പോഴും സൈക്കിള്‍ കൊണ്ടുവെക്കുന്നത്. അതുകൊണ്ട് കുട്ടികള്‍ മൂന്നുപേരും ഇവിടേക്ക് കയറിപ്പോയത് ആരിലും സംശയം ഉണ്ടാക്കിയില്ല. വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ തോട്ടത്തിലാണ് കൊലപാതകം നടന്നത്. ഇവിടം കാടുപിടിച്ച് കിടക്കുന്നസ്ഥലമാണ്. ഈ വീട്ടില്‍ ഒരുപ്രായമായയാള്‍ മാത്രമാണുള്ളത്. എപ്പോഴും അദ്ദേഹം വീട്ടില്‍ കാണില്ല. മറ്റ് ശബ്ദങ്ങളുമില്ലാതിരുന്നതിനാല്‍ കൊലപാതകം ആരും അറിഞ്ഞില്ല.
കുട്ടികള്‍ നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികളായ രണ്ട് പേര്‍ ഇവരെ പിടിച്ചുനിര്‍ത്തി. ഒരാള്‍ തൊട്ടടുത്തുള്ള മാനേജര്‍ ഉദയന്റെ വീട്ടിലെത്തി അദ്ദേഹത്തെ വിവരം ധരിപ്പിച്ചു. അദ്ദേഹം ഓടി സംഭവസ്ഥലത്തെത്തി പരിചിതരായ പ്രതികളെ പിടിച്ചുകെട്ടുകയായിരുന്നു. സ്‌കൂള്‍ മാനേജരുടേയും അയല്‍വാസികളുടേയും ഗ്രാമപ്പഞ്ചായത്തംഗം വിനി ആനന്ദിന്റെയും സമയോചിതമായ ഇടപെടല്‍മൂലം പ്രതികള്‍ ഓടിപ്പോകാതെ പോലീസിനെ ഏല്‍പ്പിക്കുവാന്‍ കഴിഞ്ഞു.
ഉടന്‍തന്നെ ഗ്രാമപ്പഞ്ചായത്തംഗം വിനി ആനന്ദിനെ വിളിച്ചു വരുത്തി. വിനി അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രതികളെ കൊണ്ട് മണ്ണുമാറ്റി അഖിലിനെ പുറത്തെടുക്കുകയായിരുന്നു. പിടിക്കപ്പെട്ടവരിലൊരാള്‍ അങ്ങാടിക്കല്‍ വടക്ക് എണ്ണശ്ശേരില്‍പ്പടി സ്വദേശിയും മറ്റൊരാള്‍ കൊടുമണ്‍ കിഴക്ക് കരിഞ്ചേറ്റില്‍ സ്വദേശിയുമാണ്. സാമൂഹികമാധ്യമങ്ങളില്‍ കളിയാക്കിയതിന്റെ വിരോധമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ജില്ലാ പോലീസ് സൂപ്രണ്ട് കെ ജി സൈമണ്‍, അടൂര്‍ ഡിവൈ എസ് പി ജവഹര്‍ ജനാര്‍ദ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി ആര്‍ ജോസ്, കൊടുമണ്‍ സി ഐ എസ് ശ്രീകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു.
Keywords: News, Kerala, Pathanamthitta, SSLC, Students, Killed, Social Network, Crime, Police, Accused, Pathanamthitta koduman school student murder

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.