Terrorist Attack | കറാച്ചിയില്‍ ഭീകരാക്രമണം; 7 പേര്‍ കൊല്ലപ്പെട്ടു; തോക്കുധാരികള്‍ അതിക്രമിച്ചെത്തി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതായി റിപോര്‍ട്; പ്രദേശത്ത് ചില തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി സംശയം; അതീവ ജാഗ്രത
Feb 18, 2023, 09:15 IST
ഇസ്ലാമാബാദ്: (www.kvartha.com) കറാച്ചിയില്‍ പൊലീസ് സ്റ്റേഷന് നേരെ ഭീകരാക്രമണം. തോക്കുധാരികളായ ഒരു സംഘം ഭീകരര്‍ പൊലീസ് ആസ്ഥാനത്തെത്തി ആക്രമണം നടത്തുകയായിരുന്നെന്നാണ് റിപോര്‍ട്. ചാവേറുകളായി എത്തിയ മൂന്നുപേരുള്‍പെടെ ഏഴ് പേര്‍ മരിച്ചെന്നാണ് റിപോര്‍ടുകള്‍. തെഖരീഖ്-ഇ-താലിബാന്‍ പാകിസ്താന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പ്രാദേശിക സമയം 7.30ഓടെയാണ് പൊലീസ് സ്റ്റേഷന്‍ ആക്രമണമുണ്ടാകുന്നത്. പൊലീസ് സ്റ്റേഷന് നേരെ ഭീകരര്‍ ഗ്രനേഡ് എറിയുകയും വെടി ഉതിര്‍ക്കുകയും ചെയ്തു. ആയുധങ്ങളുമായെത്തി പൊലീസ് ആസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ രണ്ട് മണിക്കൂറോളം നേരം പൊലീസ് സ്റ്റേഷനും പരിസരവും തങ്ങളുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു.
പത്തോളം ഭീകരര്‍ സംഘത്തിലുണ്ടായിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഒരു റേന്‍ജറും ഒരു ശുചീകരണത്തൊഴിലാളിയും കൊല്ലപ്പെട്ടു. ആക്രമണം നടത്തിയത് തങ്ങളാണെന്നും മറ്റ് കാര്യങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും തെഖരീഖ്-ഇ-താലിബാന്‍ പാകിസ്താന്‍ സന്ദേശമയച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷന്‍ ഉള്‍പെടുന്ന മൂന്ന് നില കെട്ടിടത്തില്‍ ചില തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.
അതേസമയം, രണ്ട് തീവ്രവാദികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Keywords: News,World,international,Karachi,Police,police-station,Terror Attack,Islamabad,Terrorists,Terrorism,Top-Headlines,Latest-News,Crime, At least four killed after militants storm Karachi police headquarters
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.