Woman held | 'മദ്യലഹരിയില്‍ യുവതി ഓടിച്ച കാര്‍ സ്‌കൂടറിലിടിച്ചു'; ദമ്പതികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും പരുക്കേറ്റു; ചോദ്യം ചെയ്ത പ്രദേശവാസികളെ വാഹനയുടമ മര്‍ദിച്ചതായും പരാതി; പിടികൂടി പൊലീസ്
Dec 1, 2022, 12:09 IST
തലശേരി: (www.kvartha.com) മാഹിയിലെ പന്തക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപം മദ്യലഹരിയില്‍ കാറോടിച്ചെത്തിയ യുവതി വാഹനം ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂടറിലിടിച്ചതായി പരാതി. മൂഴിക്കരയിലെ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂടറിലാണ് യുവതിയുടെ കാറിടിച്ചത്. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന്
കാര്‍ ഓടിച്ച റസീന (29) എന്ന യുവതി നടുറോഡില്‍ ബഹളമുണ്ടാക്കുകയും നാട്ടുകാരെ കൈയേറ്റം ചെയ്യുകയും ചെയ്തതായും പരാതിയുണ്ട്.
കാറിടിച്ച് നിയന്ത്രണം വിട്ട സ്‌കൂടര്‍ മറിഞ്ഞ് ദമ്പതികള്‍ക്കും കുട്ടിക്കും പരിക്കേറ്റു. അപകടം നടന്നയുടനെ പ്രദേശവാസികള്‍ എത്തിയതോടെ യുവതി കാറില്‍ നിന്നിറങ്ങി അക്രമാസക്തമാകുകയായിരുന്നുവെന്നാണ് പറയുന്നത്. അപകടകാരണം ആരാഞ്ഞ ബൈക് യാത്രക്കാരനായ പാനൂര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ യുവതി എറിഞ്ഞുടച്ചതായും പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തതായും പ്രദേശവാസികള്‍ പറയുന്നു.
പന്തക്കല്‍ പൊലീസില്‍ വിവരമറിയിച്ചതോടെ എസ്‌ഐ പിപി ജയരാജന്‍, എഎസ്‌ഐ എവി മനോജ് കുമാര്‍ എന്നിവരടങ്ങുന്ന പൊലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ യുവതി മദ്യപിച്ചതായി തെളിഞ്ഞുവെന്ന് പന്തക്കല്‍ പൊലീസ് പറഞ്ഞു. യുവതി ഓടിച്ചു വന്ന ബലേറൊ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. യുവതിയുടെ പേരില്‍ പന്തക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും പൊതുജനശല്യമുണ്ടാക്കിയതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Complaint, Crime, Assault complaint; young woman held.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.