Police booked | 'സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി'; 2 പേര്‍ക്കെതിരെ പോക്സോ കേസെടുത്തു

 


ADVERTISEMENT

തലശേരി: (www.kvartha.com) നവമാധ്യമത്തിലൂടെ പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ രണ്ടുപേര്‍ക്കെതിരെ പോക്സോ കേസെടുത്തു. കോഴിക്കോട് സ്വദേശി റഈസ്, സുഹൃത്ത് പ്രിന്‍സ് എന്നിവര്‍ക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്.
             
Police booked | 'സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി'; 2 പേര്‍ക്കെതിരെ പോക്സോ കേസെടുത്തു

ഇക്കഴിഞ്ഞ ഓഗസ്റ്റ് 28നാണ് സംഭവം. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട റഈസ് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും തുടര്‍ന്ന് പരിചയപ്പെട്ട പ്രിന്‍സ് ഇക്കഴിഞ്ഞ രണ്ടാം തീയതി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.

Keywords:  Latest-News, Kerala, Kannur, Thalassery, Top-Headlines, Molestation, Crime, Assault, Complaint, Blackmailing, Police, Assault complaint; Police booked.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia