Assault complaint | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഉണക്കമീൻ വ്യാപാരി റിമാന്‍ഡില്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സ്‌കൂടറില്‍ തട്ടിക്കൊണ്ടു പോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഉണക്കമീൻ വ്യാപാരി റിമാന്‍ഡില്‍. മാലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹമീദ് ചേനോത്തിനെയാ(50)ണ് മാലൂര്‍ എസ്‌ഐ എന്‍ പി രാഘവന്‍ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ മൂന്നാം തീയതി വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
                       
Assault complaint | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ ഉണക്കമീൻ വ്യാപാരി റിമാന്‍ഡില്‍

കുട്ടിയെ മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് സ്‌കൂടറില്‍ തട്ടിക്കൊണ്ടു പോവുകയും നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ വെച്ചു പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്നാണ് പരാതി. വീട്ടിലെത്തിയ കുട്ടി കരഞ്ഞുകൊണ്ട് രക്ഷിതാക്കളോട് വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് മാലൂര്‍ പൊലീസില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് പോക്സോ ചുമത്തി ഹമീദിനെതിരെ കേസെടുത്ത പൊലിസ് ഇയാളെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Keywords:  Latest-News, Kerala, Kannur, Top-Headlines Assault, Complaint, Crime, Molestation, Remanded, Assault complaint: Man remanded.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia