Youth remanded | 2 യുവാക്കളെ കുത്തിപരുക്കേല്‍പ്പിച്ചെന്ന കേസിൽ നിര്‍മാണ തൊഴിലാളി റിമാന്‍ഡില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മുന്‍സിപല്‍ സ്‌കൂള്‍ വളപ്പിൽ വെച്ച് തൃശൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ കുത്തിപരുക്കേല്‍പ്പിച്ചെന്ന കേസിൽ നിര്‍മാണ തൊഴിലാളിയായ യുവാവിനെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആര്‍ രതീഷിനെയാ (39) യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.
  
Youth remanded | 2 യുവാക്കളെ കുത്തിപരുക്കേല്‍പ്പിച്ചെന്ന കേസിൽ നിര്‍മാണ തൊഴിലാളി റിമാന്‍ഡില്‍

വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ അത്താണിയിലെ എംവി ജിനു (26), തൃശൂര്‍ നടത്തറ നെല്ലിക്കുന്നിലെ വിവി അക്ഷയ് (21) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുന്‍സിപല്‍ ഹൈസ്‌കൂള്‍ കെട്ടിട നിര്‍മാണത്തിനെത്തിയ തൊഴിലാളികൾ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

റോഡിനരികിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ വെച്ചായിരുന്നു സംഭവം. ഒരാള്‍ക്കും കാലിനും മറ്റൊരാളുടെ ശരീരത്തിന്റെ പുറകുവശത്തുമാണ് പരുക്കേറ്റതെന്നാണ് വിവരം. ബഹളം കേട്ടെത്തിയ മറ്റു ജോലിക്കാരാണ് അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച രതീഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia