മദ്യലഹരിയില്‍ ഗ‍ർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 18.12.2021) മദ്യലഹരിയില്‍ ഗ‍ർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. കണ്ണൂർ ജില്ലയിലെ ഷൈജേഷിനെ (40) യാണ് ചക്കരക്കല്‍ പൊലീസ്‌ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.
                     
മദ്യലഹരിയില്‍ ഗ‍ർഭിണിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ




              
വാക്കു തര്‍ക്കത്തിനിടെ പനയത്താം പറമ്പ് സ്വദേശി പ്രമ്യയെ, ഷൈജേഷ് അരയില്‍ ഒളിപ്പിച്ചിരുന്ന കത്തികൊണ്ട് കഴുത്തിന് വെട്ടിയെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ പ്രമ്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പറയുന്ന യുവാവിനായി പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. സൈബര്‍ സെലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. യുവാവിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Keywords:  News, Kerala, Assault, Top-Headlines, Trending, Case, Arrest, Man, Kannur, Police, Pregnant Woman, Murder Attempt, Crime, Assault case; young man arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script