Assault case | ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ബസ് യാത്രയ്ക്കിടെ പതിമൂന്നുവയസുകാരനെ ലൈംഗീകമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കൂത്തുപറമ്പിലെ എം രാജീവനാണ്(50) അറസ്റ്റിലായത്. മൂന്നുപെരിയയില്‍ നിന്നും കൂത്തുപറമ്പിലേക്ക് വരികയായിരുന്ന വിദ്യാര്‍ഥിയാണ് സ്വകാര്യബസില്‍ വെച്ചു പീഡനത്തിനിരയായതായി പരാതിപ്പെട്ടത്.
                 
Assault case | ബസ് യാത്രയ്ക്കിടെ വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന കേസില്‍ മധ്യവയസ്‌കന്‍ റിമാന്‍ഡില്‍

ബുധനാഴ്ച രാത്രി ബസ് മമ്പറം ടൗണിലെത്തിയപ്പോള്‍ വിദ്യാര്‍ഥിയുടെ അടുത്തേക്ക് സീറ്റില്‍ വന്നിരുന്ന രാജീവന്‍ കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നെന്നാണ് പരാതി. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥി കന്‍ഡക്ടറോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ബസ് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് വിടുകയും പൊലിസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവം പിണറായി പൊലിസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് പിണറായി സ്റ്റേഷനിലേക്ക് മാറ്റി. രാജീവനെതിരെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്ത പൊലിസ് തലശേരി കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്തു.
Aster_MIMS
 
Keywords:  Latest-News, Kerala, Kannur, Top-Headlines, Crime, Molestation, Student, Remanded, Assault, Assault case: Police arrested middle-aged man.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia