Court Verdict | പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയെയും അമ്മയെയും വീട്ടില്‍ കയറി കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിക്ക് ജാമ്യമില്ല

 


തലശേരി: (www.kvartha.com) പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയായ 19 കാരിയെയും അമ്മയെയും വീട്ടില്‍ കയറി കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജിനേഷ് ബാബു (28) എന്നയാളുടെ ജാമ്യഹരജിയാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് തള്ളിയത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 12ന് രാവിലെ ഏഴരമണിയോടെ പുന്നോല്‍ കുറിച്ചിയിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം.
                
Court Verdict | പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയെയും അമ്മയെയും വീട്ടില്‍ കയറി കുത്തിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്: പ്രതിക്ക് ജാമ്യമില്ല

ഒന്നാം അഡീഷനല്‍ ജഡ്ജ് എവി മൃദുലയുടെ മുന്‍പാകെ പരിഗണിച്ച ജാമ്യഹരജിയില്‍, പ്രതിക്ക് ജാമ്യം നല്‍കിയാല്‍ വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യതയുണ്ടെന്നും അമ്മയും മകളും വീട്ടില്‍ തനിച്ചാണ് താമസമെന്നും പിതാവ് വിദേശത്ത് ജോലി ചെയ്തുവരികയാണെന്നും ഇക്കാരണത്താല്‍ ജാമ്യം അനുവദിക്കരുതെന്നും ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. കെ അജിത് കുമാര്‍ വാദിച്ചു. ഇതുപരിഗണിച്ചാണ് പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Arrested, Crime, Assault, Court Order, Verdict, Assault case: No bail for accused.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia