Anticipatory bail plea | ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസ്: ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി
Oct 12, 2022, 19:07 IST
കണ്ണൂര്‍: (www.kvartha.com) ചികിത്സ തേടിയെത്തിയ 25വയസുകാരിയെ അപമാനിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഹോമിയോ ഡോക്ടര്‍ സിജെ വര്‍ഗീസ് തളിപ്പറമ്പ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. ഇതോടെ ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് താല്‍ക്കാലികമായി നിര്‍ത്തി. മുന്‍കൂര്‍ ജാമ്യഹരജിയില്‍ കോടതി വിധിപറഞ്ഞാല്‍ മാത്രമേ ഇയാള്‍ക്കായുള്ള അന്വേഷണം പുനാരാരംഭിക്കുകയുള്ളൂ.
കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസെടുത്ത വിവരമറിഞ്ഞതിനു ശേഷം ഡോക്ടര്‍ പൊലീസ് അന്വേഷിച്ചു എത്തുന്നതിനു മുമ്പേ തന്നെ തൃച്ഛംബരത്തെ വീടുപൂട്ടി മുങ്ങുകയായിരുന്നു. കഴിഞ്ഞ ഏഴിന് ഇദ്ദേഹത്തിന്റെ തൃച്ഛംബരത്തെ ജെംസ് മൈന്‍ഡ് ബോഡി ഹീലിങ്സ് സെന്റര്‍ എന്ന ഹോമിയോ ക്ലിനികിലെത്തിയ 25 കാരിയെ സിജെ വര്‍ഗീസ് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
ഉച്ചയ്ക്ക് ഒന്നരമണിക്ക് അവസാനത്തെ രോഗിയായി എത്തിയ ഇവരെ പരിശോധനയ്ക്കിടെയാണ് ഡോക്ടര്‍ പീഡിപ്പിച്ചതെന്നാണ് പരാതി. ഇതിനെ എതിര്‍ത്ത യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. യുവതി വീട്ടിലെത്തി വിവരം രക്ഷിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതി നല്‍കുന്നത്.

Keywords: Latest-News, Kerala, Kannur, Top-Headlines, Molestation, Crime, Assault, Complaint, Doctor, Bail, Bail Plea, Assault case: Doctor files anticipatory bail plea.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.