Dismissed | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം'; പി ആര്‍ സുനുവിന് പിന്നാലെ എ എസ് ഐ ഗിരീഷ് ബാബുവിനെയും പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു

 




തിരുവനന്തപുരം: (www.kvartha.com) പെണ്‍വാണിഭത്തിന് കൂട്ടുനിന്നെന്നാരോപിച്ച് എ എസ് ഐയെ കേരള പൊലീസ് സേനയില്‍ നിന്ന് പിരിച്ചുവിട്ടു. കൊച്ചി തൃക്കാക്കര സ്റ്റേഷനില്‍ എ എസ് ഐ ആയിരുന്ന ഗിരീഷ് ബാബുവിനെയാണ് പിരിച്ചുവിട്ടത്. 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം, കവര്‍ച, മദ്യപിച്ച് വാഹനമോടിക്കല്‍, തിരഞ്ഞെടുപ്പ് ഡ്യൂടിയില്‍ നിന്ന് മുങ്ങല്‍, തുടങ്ങി നിരവധി കുറ്റങ്ങള്‍ക്ക് നേരത്തെ ഇദ്ദേഹം നടപടി നേരിട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറാണ് നിര്‍ണായക നടപടി എടുത്തത്. 

Dismissed | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗിക അതിക്രമം'; പി ആര്‍ സുനുവിന് പിന്നാലെ എ എസ് ഐ ഗിരീഷ് ബാബുവിനെയും പൊലീസില്‍ നിന്ന് പിരിച്ചുവിട്ടു


നേരത്തേ ബലാത്സംഗമടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ പി ആര്‍ സുനുവിനെ പൊലീസ് സേനയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. തുടര്‍ചയായി കുറ്റകൃത്യം ചെയ്യുന്ന, ബലാല്‍സംഗം ഉള്‍പെടെ ക്രിമിനല്‍ കേസില്‍ പ്രതിയായ വ്യക്തിക്ക് പൊലീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് ഡിജിപി പിരിച്ചുവിടല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

പൊലീസ് ആക്ടിലെ വകുപ്പ് 86 പ്രകാരം ഡിജിപിയാണ് അന്ന് സുപ്രധാന നടപടിയെടുത്തത്. ആദ്യമായായിരുന്നു ഈ വകുപ്പ് ഉപയോഗിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. 15 പ്രാവശ്യം വകുപ്പുതല നടപടിയും ആറ് സസ്പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. 

Keywords:  News,Kerala,State,Police,Case,Crime,police-station,Punishment,Police men,Top-Headlines, ASI Gireesh Babu dismissed from Kerala police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia