Potency Test | സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ് ഗര്‍ഭിണിയാക്കിയെന്ന കേസ്; അറസ്റ്റിലായ ഡെല്‍ഹി സര്‍കാര്‍ ഉദ്യോഗസ്ഥന്റെ ലൈംഗികശേഷി പരിശോധന നടത്തി
Aug 23, 2023, 12:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അറസ്റ്റിലായ ഡെല്‍ഹി സര്‍കാര്‍ ഉദ്യോഗസ്ഥന്റെ ലൈംഗികശേഷി പരിശോധന നടത്തി. വനിതാ ശിശു വികസന വകുപ്പിലെ ഡെപ്യൂടി ഡയറക്ടര്‍ പ്രമോദ് ഖാഖയും ഭാര്യ സീമാറാണിയുമാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പിന്നാലെ ഡെല്‍ഹി സര്‍കാര്‍ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അച്ഛന്‍ മരിച്ച ശേഷം ഈ ഉദ്യോഗസ്ഥന്റെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായെന്നും ഗര്‍ഭിണിയായെന്നുമാണ് പരാതി.

പൊലീസ് പറയുന്നത്: തിങ്കളാഴ്ച (21.08.2023) യാണ് പ്രമോദ് അറസ്റ്റിലായത്. 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടി പീഡനത്തിനിരയാവുന്നത് തിരിച്ചറിഞ്ഞിട്ടും പൊലീസിനെ അറിയിക്കാതെ കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ നല്‍കിയതിനാണ് ഇയാളുടെ ഭാര്യയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പോക്‌സോ വകുപ്പ്, അനധികൃതമായി തടഞ്ഞുവക്കുക, മുറിവേല്‍പ്പിക്കുക, ഗൂഡാലോചന അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. തുടര്‍ന്ന് ഡെല്‍ഹി കോടതിയില്‍ പ്രമോദ് ഖാഖയെയും ഭാര്യ സീമാറാണിയും ചൊവ്വാഴ്ച (22.08.2023) ഹാജരാക്കിയിരുന്നു. ഇവരെ ഒരു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരുന്നു.
പ്രമോദിനെതിരായ കേസ് അടിസ്ഥാന രഹിതമാണെന്ന് വിശദമാക്കിയ ഇവരുടെ അഭിഭാഷകന്‍ 20 വര്‍ഷം മുന്‍പ് പ്രമോദ് വാസക്ടമി (വന്ധ്യംകരണ ശസ്ത്രക്രിയ)ക്ക് വിധേയനായതായി കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൈംഗിക ശേഷി പരിശോധനയ്ക്ക് വിധേയനാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് പ്രമോദിനെ പൊടന്‍സി ടെസ്റ്റിന് വിധേയമാക്കിയത്.
പിതാവിന്റെ മരണത്തിന് പിന്നാലെ രക്ഷകര്‍തൃത്വം ഏറ്റെടുത്ത് പ്രമോദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. 2020നും 2021നും ഇടയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ സീമ ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുകള്‍ നല്‍കി പീഡനം മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നാണ് എഫ്ഐആര്‍.
ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതിന് പിന്നാലെ അവശയായ കുട്ടിയെ അമ്മയെ വിളിച്ച് വരുത്തി ഒപ്പം വിടുകയായിരുന്നു ഉദ്യോഗസ്ഥനും കുടുംബവും ചെയ്തത്. പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്. അതേസമയം പ്രമോദ് ഡെല്‍ഹിയിലെ ഒരു പള്ളിയില്‍വെച്ചും പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Keywords: News, National, National-News, Crime, Crime-News, Suspended, Government Officer, Delhi, Friend, Minor Girl, Molestation, Daughter, Potency Test, Arrested Delhi officer accused of impregnating teen undergoes potency test.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.