Assault | 'ടികറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ട്രെയിനില്‍നിന്ന് ടിടിഇ തള്ളിയിട്ടു'; കാലറ്റ സൈനികന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, കേസ്

 



ബറേലി: (www.kvartha.com) ടികറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ട്രെയിനില്‍നിന്ന് ടിടിഇ (ട്രാവലിങ് ടികറ്റ് എക്‌സാമിനര്‍) തള്ളിയിട്ടതായി പരാതി. കാല്‍ നഷ്ടമായ സോനു എന്ന സൈനികന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ടിടിഇ സുപന്‍ ഒളിവില്‍പ്പോയെന്നാണ് വിവരം. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു. 

ദിബ്രുഗഡ്- ന്യൂഡെല്‍ഹി രാജധാനി എക്‌സ്പ്രസില്‍ വ്യാഴാഴ്ചയായിരുന്നു മറ്റു യാത്രക്കാരെ നടുക്കിയ സംഭവം. ഉത്തര്‍പ്രദേശിലെ ബറേലി സ്റ്റേഷനില്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കാണ് സോനുവിനെ ടിടിഇ സുപന്‍ ബോര്‍ തള്ളിയിട്ടത്. 

സോനുവിന്റെ ടികറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഉന്തിലും തള്ളിലും കലാശിച്ചതെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. രോഷാകുലനായ ടിടിഇ സൈനികനെ പുറത്തേക്ക് തള്ളി വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Assault | 'ടികറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ട്രെയിനില്‍നിന്ന് ടിടിഇ തള്ളിയിട്ടു'; കാലറ്റ സൈനികന്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്, കേസ്


ട്രെയിനിന്റെ അടിയിലേക്ക് വീണ സോനുവിനെ ഉടനെ സമീപത്തെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും സോനുവിന്റെ ഒരു കാല്‍ നഷ്ടപ്പെട്ടെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും പൊലീസ് പറഞ്ഞു. സോനുവിനെ തള്ളിയിട്ട ടിടിഇയെ യാത്രക്കാര്‍ മര്‍ദിച്ചതായും റിപോര്‍ടുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് മൊറാദാബാദ് ഡിവിഷന്‍ സീനിയര്‍ ഫിനാന്‍സ് മാനേജര്‍ സുധീര്‍ സിങ് പറഞ്ഞു.

Keywords:  News,National,Local-News,Travel,Soldiers,attack,Assault,Police,Case,Crime,Train, Railway Track, Army Man Loses Leg After Ticket Checker Pushes Him Under Train In UP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia