Murder Case | ആരവിന് കണ്ണൂരിൽ ബന്ധങ്ങളില്ല; വല്ലപ്പോഴും നാട്ടിൽ വന്നിരുന്നുവെന്ന് അയൽവാസികൾ; 'തകർന്ന കുടുംബ പശ്ചാത്തലം കഠിനഹൃദയനാക്കി'; അരുംകൊല നടത്തിയത് മായയെ ഒഴിവാക്കാൻ
ADVERTISEMENT
● 'ഓണം പോലുള്ള വിശേഷദിവസങ്ങളിൽ പോലും ബാംഗ്ളൂരിൽ നിന്നും നാട്ടിലേക്ക് വരാറില്ല'.
● നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. നെഞ്ചിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം.
കണ്ണൂർ: (KVARTHA) ബെംഗളൂരുവിലെ ഇന്ദിരാ നഗറിലെ അപ്പാർട്മെൻ്റിൽ അസം സ്വദേശിയായ വ്‌ളോഗർ മായ ഗൊഗോയിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആരവ് ഹനോയിക്ക് കണ്ണൂരിൽ വേരുകളില്ലെന്നും കുടുംബ പശ്ചാത്തലം തകർന്നതാണെന്നും പോലീസ്.
കഴിഞ്ഞ കുറെക്കാലമായി ഇയാൾ തോട്ടട കിഴുന്നപ്പാറയിലെ വീട്ടിൽ വന്നിട്ട്. 'ഓണം പോലുള്ള വിശേഷദിവസങ്ങളിൽ പോലും ബാംഗ്ളൂരിൽ നിന്നും നാട്ടിലേക്ക് വരാറില്ല'. കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ തോട്ടട കിഴുന്നപ്പാറയിലെ വീട്ടിൽ അമ്മയുടെ പിതാവ് മാത്രമാണ് താമസിക്കുന്നത്. വയോധികനായ ഇദ്ദേഹം കാൻസർ രോഗിയാണ്. ആരവിൻറെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. അമ്മ നാടുവിട്ട് മറ്റൊരാളുടെ കൂടെ ജീവിക്കുകയാണ്. തകർന്ന കുടുംബ പശ്ചാത്തലമുള്ള ആരവ് സ്വന്തം വീട്ടിനടുത്തു നിന്നും ഏതാനും കിലോമീറ്റർ അകലെ താമസിക്കുന്ന അമ്മയുടെ സഹോദരിയുമായി മാത്രം ബന്ധം പുലർത്തിയിരുന്നു.
വിദ്യാഭ്യാസം കഴിഞ്ഞ ശേഷം ബംഗളൂരിലേക്ക് പോയ ആരവ് സോഷ്യൽ മീഡിയയിൽ ഉത്തരേന്ത്യക്കാരെ സുഹൃത്തുക്കളാക്കുന്നതിനാണ് ഹാനോയി എന്ന പേർ ചേർത്തത്. കർണാടക പോലീസ് ഉത്തരേന്ത്യയിൽ നിന്നാണ് 21-കാരനായ ആരവിനെ പിടികൂടിയത്. ശനിയാഴ്ച്ച രാത്രിയോടെ ആരവിനെ ബെംഗളൂരുവിലെത്തിക്കും. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ സ്റ്റുഡന്റ് കൗൺസലറായിരുന്നു ഇയാൾ. കൊല്ലപ്പെട്ട 19-കാരിയായ മായയുമായി ആറു മാസത്തോളമായി അടുപ്പത്തിലായിരുന്നു ആരവ്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരുടേയും പ്രണയ ബന്ധത്തിലുണ്ടായ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ചൊവ്വാഴ്ചയാണ് ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ സെക്കന്‍ഡ് സ്റ്റേജിലെ റോയല്‍ ലിവിങ്‌സ് സര്‍വീസ് അപ്പാർട്മെൻ്റിലാണ് മായയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെഞ്ചിലും തലയിലും മുറിവുകളുണ്ടായിരുന്നു. മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മായയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. നെഞ്ചിലെ ആഴത്തിലുള്ള മുറിവാണ് മരണകാരണം. യുവതിയുടെ മൊബൈല്‍ ഫോണും മുറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു.
#MayaGogoi, #Arav, #MurderCase, #PoliceInvestigation, #Kannur, #Bengaluru
