തമിഴ്നാട്ടില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും കസ്റ്റഡി മരണം; ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 28.06.2020) തൂത്തുക്കുടിയില്‍ അറസ്റ്റിലായ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തിന് സമാനമായി ഓട്ടോ ഡ്രൈവര്‍ ക്രൂരപീഡനത്തിന് ഇരയായി മരിച്ചു. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവരുടെ മരണത്തില്‍ പ്രതിഷേധം കത്തുന്നതിനിടെ തമിഴ്‌നാട് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഈ മരണവും.

പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ ചികിത്സക്കിടെ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് 15 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ കുമരേശന്‍ എന്ന ഓട്ടോ ഡ്രൈവറാണ് മരിച്ചത്.

തമിഴ്നാട്ടില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കി വീണ്ടും കസ്റ്റഡി മരണം; ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങി

ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതായിരുന്നു പൊലീസ് കുമരേശനെ. ഒരു ദിവസത്തെ പൊലീസ് കസ്റ്റഡി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഇയാള്‍ വീട്ടുകാരോട് അധികം സംസാരിച്ചില്ല. പിന്നീട് രക്തം ഛര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ കുമരേശനെ സുരണ്ടായിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില വഷളായതിനെ തുടര്‍ന്ന് അവിടെ നിന്ന് തിരുനല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യക്കയ്ക്കും മറ്റ് ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അപ്പോഴാണ് കുമരേശന്‍ സ്റ്റേഷനില്‍ വച്ച് പൊലീസുകാര്‍ ക്രൂരമായി പീഡിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിമുഴക്കുകയും ചെയ്തിരുന്നു. പിതാവിനെ ഉപദ്രവിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി കുമരേശന്‍ മരിക്കുന്നതിന് മുമ്പ് വെളിപ്പെടുത്തുകയുണ്ടായി.

കുമാരേശന് നീതി ആവശ്യപ്പെട്ട് ബന്ധക്കുള്‍ കഴിഞ്ഞ ദിവസം പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖര്‍, കോണ്‍സ്റ്റബിള്‍ കുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ തൂത്തുക്കുടിയിലെ സാത്താങ്കുളത്ത് വ്യാപാരസ്ഥാപനം നടത്തുന്ന ജയരാമന്‍ (58), മകന്‍ ബെന്നിക്‌സ് (31) എന്നിവരാണ് മരിച്ചത്. മലദ്വാരത്തില്‍ കമ്പിയും മറ്റും കുത്തിക്കയറ്റിയായിരുന്നു ഇവര്‍ക്കെതിരെയുള്ള പൊലീസിന്റെ ക്രൂരത എന്നാണ് ആരോപണം.

Keywords: News, National, chennai, Custody, Death, Police, Crime, Youth, Killed, Case, Another case of alleged custodial torture from Tamilnadu auto driver die
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia