Investigation | അഞ്ജുവിന്റെയും കുട്ടികളുടെയും മരണം: തുടരന്വേഷണത്തിനായി ബ്രിടീഷ് പൊലീസ് കേരളത്തിലെത്തുന്നു; മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും
Jan 14, 2023, 08:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലന്‍ഡന്‍: (www.kvartha.com) ബ്രിടനിലെ കെറ്ററിംങ് കൂട്ടക്കൊലയില്‍ അന്വേഷണത്തിനായി ബ്രിടീഷ് പൊലീസ് കേരളത്തിലെത്തുന്നു. രണ്ടംഗ ബ്രിടിഷ് പൊലീസ് സംഘമാണ് തുടരന്വേഷണത്തിനായി കേരളത്തിലെത്തുന്നത്. കേസന്വേഷണത്തിനു നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്. ഇവര്‍ക്കായി തൃപ്പൂണിത്തുറയിലെ ഒരു ഹോടെലില്‍ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള മലയാളികളെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു അഞ്ചുവിന്റെയും കുട്ടികളുടെയും കൊലപാതകം. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം കൂടെ എത്താനിരുന്ന ബ്രിടിഷ് പൊലീസ് അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം.
അഞ്ജു അശോകിന്റെ വൈക്കത്തെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ മാതാപിതാക്കളുടെ മൊഴിയെടുക്കും. പിന്നീടു കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി സാജുവിന്റെ വീട്ടിലും പൊലീസെത്തി ബന്ധുക്കളുടെ മൊഴിയെടക്കുമെന്നാണു വിവരം. ഇതുകൂടി ചേര്‍ത്താകും കേസിന്റെ അന്തിമ കുറ്റപത്രം വിചാരണ കോടതിയില്‍ സമര്‍പിക്കുക.
ഇതിനിടെ ഒരുമാസത്തെ കാത്തിരിപ്പിനൊടുവില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാവിലെ 8.50ന് മാഞ്ചസറ്റര്‍ വിമാനത്താവളത്തില്‍നിന്ന് അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹ പേടകകങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയി. ആറു മണിക്കൂറോളം ദുബൈയില്‍ ട്രാന്‍സിറ്റുള്ളതിനാല്‍ ശനിയാഴ്ച രാവിലെ 08:05നാകും മൃതദേഹപേടകങ്ങള്‍ വഹിച്ചുള്ള എമിറേറ്റ്‌സ് വിമാനം നെടുമ്പാശേരിയില്‍ എത്തുക. ഉച്ചയോടെ വൈക്കത്തെ വീട്ടിലെത്തിക്കുന്ന മൃതദേഹങ്ങള്‍ ഏതാനും മണിക്കൂറുകള്‍ പൊതുദര്‍ശനത്തിനു വച്ചശേഷം ശനിയാഴ്ചതന്നെ സംസ്‌കരിക്കാനാണ് തീരുമാനം.
ക്രിസ്മസ് - ന്യൂ ഇയര്‍ അവധിദിവസങ്ങള്‍ ഇടയ്ക്കുവന്നതിനാല്‍ ഒരുമാസത്തോളം സമയമെടുത്താണു മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായത്. മാത്രമല്ല അസ്വാഭാവിക മരണങ്ങളില്‍ ബ്രിടനിലെ നടപടിക്രമങ്ങള്‍ ഏറെയായതിനാല്‍ തുടരന്വേഷണത്തിനുള്ള സാധ്യത പൂര്‍ണമായും ഇല്ലാതാകുന്നതുവരെ ഇത്തരം സന്ദര്‍ഭങ്ങളില്‍ മൃതദേഹങ്ങള്‍ പൊലീസ് വിട്ടുനല്‍കാറുമില്ല.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ച വെള്ളിയാഴ്ച രാവിലത്തെ മാഞ്ചസ്റ്ററില്‍നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ കേരളത്തിലേക്ക് വരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ടികറ്റ് എടുത്തിരുന്നു. എന്നാല്‍ അവസാന നിമിഷം ഹോം ഓഫിസിന്റെ ഫൈനല്‍ ക്ലിയറന്‍സ് ലഭിക്കാതെ വന്നതോടെ യാത്ര മാറ്റുകയായിരുന്നു.
Keywords: News,World,international,London,Death,Police,Parents,Crime,Killed,Dead Body,Funeral,Top-Headlines,Trending, Anju and Children murder case; UK Police to come to Kerala for investigation
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

