Killed | 'എന്റെ മകള്‍ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം നല്‍കിയിട്ടുണ്ട്, അവസാനം അമ്മ മരിച്ച അതേ ദിവസം തന്നെ ഞാനവളെ കൊന്നു': 16 കാരിയെ കൊന്ന് സെല്‍ഫി വീഡിയോയുമായി പിതാവ് പൊലീസ് സ്റ്റേഷനില്‍!
Nov 8, 2022, 09:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) 16 വയസ് മാത്രം പ്രായമുള്ള മകളെ കൊന്ന് സെല്‍ഫി വീഡിയോയുമായി പൊലീസ് സ്റ്റേഷനിലെത്തി ഞെട്ടിച്ചിരിക്കുകയാണ് ഒരു പിതാവ്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് അവിശ്വസനീയമായ സംഭവം നടന്നത്. മകള്‍ നികിതശ്രീയുടെ മരണം ഉറപ്പാക്കിയശേഷം പൊലീസ് സ്റ്റേഷനിലെത്തി വരപ്രസാദ് കീഴടങ്ങുകയായിരുന്നു. ഇതിന് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ കൊലപാതകത്തിന് ശേഷമുള്ള സെല്‍ഫി വീഡിയോയും പങ്കുവച്ചു.
'എന്റെ മകള്‍ എന്നോട് എന്തൊക്കെ ആവശ്യപ്പെട്ടിട്ടുണ്ടോ, അതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ട്. എന്റെ മകള്‍ക്ക് നല്ല വിദ്യാഭ്യാസം വേണം. അവളുടെ ഇഷ്ടത്തിനാണ് ഞാന്‍ അവളെ ബോക്സിങ് പഠിപ്പിച്ചത്. അരവിന്ദുമായുള്ള ബന്ധം എനിക്ക് ഇഷ്ടമല്ലെന്നും തുടരാന്‍ പാടില്ലെന്നും പലതവണ അപേക്ഷിച്ചിട്ടും അവള് കൂട്ടാക്കിയില്ല. അതിനാല്‍ എന്റെ അമ്മ മരിച്ച അതേ ദിവസം തന്നെ ഞാന്‍ അവളെ കൊന്നു.'- എന്നായിരുന്നു മകളെ കൊലപ്പെടുത്തിയശേഷം പിതാവ് വരപ്രസാദ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയിലെ വാചകങ്ങള്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 4.30 നാണ് കൊലപാതകം നടന്നത്. ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയാണ് നികിതയെ വരപ്രസാദ് കൊലപ്പെടുത്തിയത്. സെല്‍ഫി വീഡിയോയുമായെത്തി പൊലീസിനെ കാണിച്ചതോടെ വരപ്രസാദുമായി വീട്ടിലെത്തിയ പൊലീസ് രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
പ്രദേശവാസിയായ അരവിന്ദ് എന്ന യുവാവിനൊപ്പം പലതവണ മകള്‍ പുറത്ത് പോകുന്നത് ശ്രദ്ധയില്‍പെട്ട വരപ്രസാദ് ഇത് വിലക്കിയിരുന്നു. പൊലീസിലും പരാതിപ്പെട്ടിരുന്നു. കൗണ്‍സിലിങ്ങും മറ്റും നല്‍കിയെങ്കിലും നികിത ബന്ധം തുടര്‍ന്നതോടെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്, ആംബുലന്‍സ് ഡ്രൈവറായ വരപ്രസാദ് പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരപ്രസാദിന്റെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയിരുന്നു. രണ്ട് വര്‍ഷം മുന്‍പ് മൂത്തമകളും വരപ്രസാദിന്റെ എതിര്‍പ് മറികടന്ന് പ്രണയിച്ചയാള്‍ക്കൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിന് പിന്നാലെ ഇളയ മകളും സമാനമായ രീതിയില്‍ തന്നെ ധിക്കരിച്ച് ഇറങ്ങിപ്പോകുമെന്ന ഭയമാണ് നികിതയെ കൊലപ്പെടുത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വരപ്രസാദ് മൊഴി നല്കി.
വരപ്രസാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവം ദുരഭിമാന കൊലയാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,National,India,Hyderabad,Social-Media,Crime,Killed,Local-News,police-station,Police, Andhra Man Kills Teenage Girl Over her Relationship, Gives Confession on Social Media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

