സിനിമാ സറ്റൈലിൽ ഒരു അറും കൊല! ഒരുകൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ കത്തിയുമായി റോഡിലൂടെ യുവാവിന്റെ യാത്ര; ഒടുവില്‍ പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയുടെ ശിരസ് കനാലില്‍ തള്ളിയശേഷം പോലീസില്‍ കീഴടങ്ങി

വിജയവാഡ: (www.kvartha.com 12.08.2019) ഒരുകൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ കത്തിയുമായി റോഡിലൂടെ യുവാവിന്റെ യാത്ര. ഒടുവില്‍ പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയുടെ ശിരസ് കനാലില്‍ തള്ളിയശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. ആന്ധ്രാപ്രദേശിലെ സത്യനാരായണപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ചയാണ് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവം.

പ്രദീപ് കുമാര്‍(24) എന്ന യുവാവാണ് ഭാര്യ മണിക്രാന്തി(23)യുടെ തലയറുത്തെടുത്ത് അടുത്തുള്ള കനാലില്‍ തള്ളിയത്. വീടിനു സമീപത്തു വച്ച് ഭാര്യയുടെ കഴുത്തറുത്തു കൊന്ന ശേഷം ഇയാള്‍ തലയറുത്ത് മാറ്റുകയായിരുന്നു.

സിനിമാ സറ്റൈലിൽ ഒരു അറും കൊല! ഒരുകൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ കത്തിയുമായി റോഡിലൂടെ യുവാവിന്റെ യാത്ര; ഒടുവില്‍ പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയുടെ ശിരസ് കനാലില്‍ തള്ളിയശേഷം പോലീസില്‍ കീഴടങ്ങി

തുടര്‍ന്ന് ഒരു കൈയില്‍ ഭാര്യയുടെ തലയും മറുകൈയില്‍ കത്തിയുമായി ഇയാള്‍ തെരുവിലൂടെ നടന്നുനീങ്ങുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നീട് ഭാര്യയുടെ അറുത്തെടുത്ത തല ഇയാള്‍ അടുത്തുള്ള കനാലിലേക്കു വലിച്ചെറിഞ്ഞു. തുടര്‍ന്നാണ് സത്യനാരായണപുരം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

സിനിമാ സറ്റൈലിൽ ഒരു അറും കൊല! ഒരുകൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ കത്തിയുമായി റോഡിലൂടെ യുവാവിന്റെ യാത്ര; ഒടുവില്‍ പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയുടെ ശിരസ് കനാലില്‍ തള്ളിയശേഷം പോലീസില്‍ കീഴടങ്ങി

തല കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നു പോലീസ് പറഞ്ഞു. മണിക്രാന്തിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റിയതായി ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് വിജയ് റാവു പറഞ്ഞു.

അഞ്ചു വര്‍ഷം മുമ്പാണ് ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചത്. മിക്കപ്പോഴും ഇവര്‍ തമ്മില്‍ വഴക്കടിച്ചിരുന്നുവെന്നു പോലീസ് പറഞ്ഞു. ഗാര്‍ഹിക പീഡനം നേരിടേണ്ടിവരുന്നതായി കാണിച്ച് മണിക്രാന്തി നല്‍കിയ പരാതിയില്‍ പോലീസില്‍ പ്രദീപിനെ അറസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. തുടര്‍ന്നാണ് പ്രതികാരം മൂത്ത് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Andhra Man Beheads Wife, Walks On Road With Severed Head: Police, News, Local-News, Murder, Crime, Criminal Case, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia