ഭാര്യയെ കൊലപ്പെടുത്തിയത് ഊന്നുവടി കൊണ്ട് അടിച്ചാണെന്ന് സംശയം; പിന്നാലെ വയോധികനെ കിണറ്റില്‍നിന്ന് കണ്ടെത്തി, കേസെടുത്ത് പൊലീസ്
Oct 4, 2021, 13:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 04.10.2021) ഭാര്യയെ കൊന്ന് വയോധികന്‍ കിണറ്റില്‍ ചാടിയതായി പൊലീസ്. ഉഴവൂരിലാണ് നാടിനെ നടുക്കിയ സംഭവം. ചേറ്റുകുളം സ്വദേശി ഭാരതി(82) ആണ് മരിച്ചത്. പിന്നാലെ കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രാമന്‍ കുട്ടിയെ പരിക്കുകളോടെ പരിസരവാസികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസ് പറയുന്നത് ഇങ്ങനെ: രാവിലെ ഏകദേശം ആറ് മണിയോടെയാണ് ഭാര്യയെ കൊന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടിയത്. വൃദ്ധന്‍ ഊന്നുവടി കൊണ്ട് തല്ലി ഭാര്യയെ കൊന്നതായാണ് സംശയിക്കുന്നത്. പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ആണ് ഇയാള്‍ പറയുന്നത്.
ഏറെ നാളായി ഭാരതി കിടപ്പ് രോഗി ആയിരുന്നു എന്നും കുറവിലങ്ങാട് പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

