Probe | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചണ്ഡീഗഡ്: (www.kvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി. പഞ്ചാബ് ഫഗ്വാരയിലെ സിവില്‍ ഹോസ്പിറ്റലിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്നത്. 12 വയസുകാരി മാസം തികയാതെയാണ് പ്രസവിച്ചതെന്നും നവജാതശിശുവിന് 900 ഗ്രാം തൂക്കം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ശിശുവിഭാഗം വിദഗ്ധന്‍ ഡോ.നരേഷ് കുന്ദ്ര അറിയിച്ചു. 
Aster mims 04/11/2022

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം പ്രഖ്യാപിച്ചു. സദര്‍ എസ്എച്ഒ ഉഷാ റാണിക്കാണ് കേസിന്റെ അന്വേഷണ ചുമതല. നിലവില്‍ അമൃത്സറിലെ ബിബി നന്‍കി മദര്‍ ആന്റ് ചൈല്‍ഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി. 

തിബ്ബി മൊഹല്ലയില്‍ അച്ഛനൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. രാവിലെ പ്രഭാതകര്‍മങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ അജ്ഞാതനായ ഒരാള്‍ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷമാണ് പീഡനം നടന്നത്. 

പിന്നാലെ 2023 മെയ് 26ന് കഠിനമായ വയറ് വേദനയോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകായിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടി പ്രസവിച്ചത്. പൊലീസ് ഐപിസി 376 പ്രകാരം കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Probe | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കി; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്


Keywords:  News, National, National-News, Crime, Amritsar News, Police, Probe, Minor Girl, Delivers Baby, New Born Child, Crime-News, Amritsar: Police launch probe after 12-year-old girl delivers baby.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script