Malayali Arrested | അമേരികയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു; കോട്ടയം സ്വദേശിയായ ഭര്‍ത്താവ് അറസ്റ്റില്‍
Nov 15, 2023, 08:29 IST
വാഷിങ്ടണ്‍: (KVARTHA) അമേരികയിലെ ചികാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതിക്ക് വെടിയേറ്റു. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം - ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് (32) വെടിയേറ്റത്. ഏറ്റുമാനൂര്‍ പഴയമ്പള്ളി സ്വദേശിയായ ഭര്‍ത്താവ് അമല്‍ റെജിയാണ് മീരയെ വെടിവച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അമല്‍ റെജിയെ ചികാഗോ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആക്രമണമെന്നാണ് വിവരം. മീരയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ സ്ഥിതി ഗുരുതരമാണെന്നും വയറ്റിലെ രക്തസ്രാവം നിയന്ത്രണ വിധേയമായിട്ടില്ലെന്നുമാണ് നാട്ടിലെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ഏറെക്കാലമായി അമല്‍ റെജിയും മീരയും അമേരികയിലാണ്. ചൊവ്വാഴ്ച (14.11.2023) രാവിലെയാണ് സംഭവം. അമല്‍ റെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അമല്‍ റെജിയുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.