SWISS-TOWER 24/07/2023

ഭാര്യ മരിച്ചതോടെ അമിത മദ്യപാനം; സ്വത്തുക്കളില്‍ ഭൂരിഭാഗവും വിറ്റുതുലച്ചു; ഒടുവില്‍ മദ്യപാനത്തെ എതിര്‍ത്ത 17കാരിയായ മകളെ സ്വന്തം പിതാവ് തന്നെ വെടിവെച്ചുകൊന്നു

 


ADVERTISEMENT

ലക്‌നൗ: (www.kvartha.com 28.10.2019) ഭാര്യ മരിച്ചതോടെ അമിത മദ്യപാനം. സ്വത്തുക്കളില്‍ ഭൂരിഭാഗവും വിറ്റുതുലച്ചു. ഒടുവില്‍ മദ്യപാനത്തെ എതിര്‍ത്ത 17കാരിയായ മകളെ സ്വന്തം പിതാവ് തന്നെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ സമ്പാല്‍ ജില്ലയിലെ ഭണ്ഡാരി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. നേം സിംഗ് എന്നയാളാണ് മകള്‍ നിതേഷ് കുമാരിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

വെടിയൊച്ച കേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. നേം സിംഗിന്റെ ഭാര്യ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നേം സിംഗ് അമിതമായി മദ്യപിക്കാന്‍ തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. അമിത മദ്യപാനത്തെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന സ്വത്തുക്കളുടെ ഭൂരിഭാഗവും ഇയാള്‍ വിറ്റഴിച്ചു. ഇതോടെയാണ് മക്കള്‍ അച്ഛന്റെ മദ്യപാനത്തെ എതിര്‍ത്തു തുടങ്ങിയത്.

 ഭാര്യ മരിച്ചതോടെ അമിത മദ്യപാനം; സ്വത്തുക്കളില്‍ ഭൂരിഭാഗവും വിറ്റുതുലച്ചു; ഒടുവില്‍ മദ്യപാനത്തെ എതിര്‍ത്ത 17കാരിയായ മകളെ സ്വന്തം പിതാവ് തന്നെ വെടിവെച്ചുകൊന്നു

ഇളയമകന്‍ സൗരഭ് പിതാവിനോട് മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോഴെല്ലാം സഹോദരനെ പിന്തുണച്ച് നിതേഷ് കുമാരിയും എത്തിയിരുന്നു. സംഭവ ദിവസം രാത്രി സൗരഭ് വീട്ടില്‍ ഇല്ലായിരുന്നു. ഇതിനിടെ മദ്യപിക്കാനിരുന്ന പിതാവിനോട് മകള്‍ മദ്യപാനംം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പ്രകോപിതനായ നേം സിംഗ് കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് മകളെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ നേം സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നേം സിംഗിന്റെ മൂത്തമകന്‍ ഭാര്യയോടൊപ്പം മറ്റൊരിടത്തേക്ക് താമസം മാറിയതോടെ ഇളയമകനും മകള്‍ക്കുമൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Alcoholic Father Shoots Dead 17-year-old Daughter for Stopping Him from Drinking in UP, News, Local-News, Gun attack, Murder, Crime, Criminal Case, Police, Arrested, Father, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia