Arrested | ഹരിപ്പാട് ജിംനേഷ്യത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നാടന്‍പാട്ടിനിടയില്‍ യുവാക്കള്‍ക്ക് കുത്തേറ്റ സംഭവം; സഹോദരന്മാര് അടക്കം 3 പേര് അറസ്റ്റില്‍; കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടെന്ന് പൊലീസ്
                                                 Dec 5, 2022, 13:26 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഹരിപ്പാട്: (www.kvartha.com) ആഘോഷ പരിപാടിക്കിടെ യുവാക്കള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ സഹോദരന്മാര് അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കരുവാറ്റ പുതുവിളയില്‍ ബിപിന്‍ (കണ്ണന് -29), സഹോദരന് ബിജിലാല്‍ (ഉണ്ണി -26), ഇവരുടെ സുഹൃത്ത്  ജിതിന്‍കുമാര്‍ (കണ്ണന് -26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.   
 
 
  പൊലീസ് പറയുന്നത്: ശനിയാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. കരുവാറ്റ ആശ്രമം ജങ്ഷന് സമീപം ജിംനേഷ്യത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന നാടന്പാട്ടിനിടയിലാണ് സംഘര്‍ഷമുണ്ടായത്. കരുവാറ്റ കളത്തില്‍ പറമ്പില്‍ രജീഷ് (കണ്ണന് -31), കന്നുകാലിപാലം പറമ്പില്‍ തെക്കതില്‍ ശരത് (36) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവര്‍ക്കും സാരമായി പരുക്കുണ്ടെന്നാണ് വിവരം.  
  സംഘര്‍ഷത്തെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ സുഹൃത്തുക്കളായ രജീഷിനെയും ശരത്തിനെയും ബൈകില്‍ എത്തിയവര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വയറ്റിലും നെഞ്ചിലും കുത്തിപ്പരിക്കേല്പിക്കുകയുമായിരുന്നു. ഇരുവരെയും വിദഗ്ധ ചികിത്സക്ക് എറണാകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  
 
  പ്രതികള്‍ കുത്താന്‍ ഉപയോഗിച്ച് കത്തി പൊലീസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. ഹരിപ്പാട് എസ് എച് ഒ വി എസ് ശ്യാംകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ സവ്യസാചി, സീനിയര്‍ സി പി ഒമാരായ അജയകുമാര്‍, മഞ്ജു, സുരേഷ് കുമാര്‍, സി പി ഒമാരായ നിഷാദ്, സജാദ്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. 
  Keywords:  News,Kerala,State,Alappuzha,Crime,Case,Police,Injured,Arrested,Accused,Arrest, Alappuzha: Youths were stabbed clashes at celebration event; Three arrested 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
